Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളിയുടെ അവകാശവാദം സത്യമോ? മലേഷ്യന്‍ വിമാനം കടലിലേക്ക് പതിക്കുന്നത് നേരിട്ടു കണ്ടുവെന്നും വിമാനം വീണത് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നും റുസ്‌ലി

17 JANUARY 2019 03:29 PM IST
മലയാളി വാര്‍ത്ത

227 യാത്രക്കാരുമായി നാലര വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 കടലില്‍ തകര്‍ന്നു വീഴുന്നത് കണ്ടെന്ന് ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളി. പിടിവിട്ട പട്ടം പോലെയാണ് വിമാനം കടലില്‍ വീണതെന്നും 42-കാരനായ മല്‍സ്യത്തൊഴിലാളി റുസ്‌ലി ഖുസ്മിന്‍ പറഞ്ഞു.

എവിടെയാണ് വിമാനം വീണതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ തന്റെ കയ്യിലുള്ള ജിപിഎസ് ഉപകരണത്തിനു സാധിക്കും. വിമാനം തകര്‍ന്നു വീണ കടലിലെ കൃത്യമായ സ്ഥലം മല്‍സ്യത്തൊഴിലാളികള്‍ ജിപിഎസിനായി ഉപയോഗിക്കുന്ന ഉപകരണത്തില്‍ രേഖപ്പെടുത്തിയിരുന്നു. താനും തന്റെ സുഹൃത്തുക്കളും ഈ ദൃശ്യം കണ്ടുവെന്നും തങ്ങള്‍ അത് ജിപിഎസില്‍ രേഖപ്പെടുത്തിയെന്നും റുസ് ലി പറഞ്ഞു.

ഇയാള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് വിമാനം തകര്‍ന്നു വീണ് നാലരവര്‍ഷത്തിനു ശേഷമാണ് എന്നതും ശ്രദ്ധേയമാണ്. രാജ്യാന്തര മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിട്ടുണ്ട്.

റുസ് ലി പറയുന്നതനുസരിച്ച് വെസ്റ്റ് ക്വാലാലംപൂരിനു സമീപത്തെ മലാക്കാ കടലിടുക്ക് പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. എംഎച്ച്370 വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട തായ്‌ലന്‍ഡിലെ ഫൂകെട്ട് ദ്വീപിനു സമീപത്താണ് ഈ പ്രദേശവും. വിമാനം തകര്‍ന്നു വീണ സ്ഥലത്തിന്റെ മാപ്പും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ റുസ്‌ലി കാണിച്ചു. ശബ്ദമില്ലാതെയാണ് വിമാനം കടലിലേക്ക് വീണതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ശബ്ദവും ഇല്ലാതെ പിടിവിട്ട പട്ടത്തെ പോലെ വിമാനം ഇടത്തു നിന്നു വലത്തോട്ടു നീങ്ങുന്നത് കാണാമായിരുന്നു. കടലില്‍ മുങ്ങും മുന്‍പെ കറുത്ത പുക പൊങ്ങിയിരുന്നുവെന്ന് റുസ്‌ലി പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് നാലര വര്‍ഷം ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്താന്‍ കാത്തിരുന്നത് എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് റുസ്‌ലി മറുപടി നല്‍കിയില്ല.

നാലര വര്‍ഷം മുന്‍പ് ഒരു മാര്‍ച്ച് എട്ടിന് ക്വാലലംപുരില്‍ നിന്നു ബെയ്ജിങ്ങിലേക്ക് പറക്കുന്നതിനിടെയാണ് ബോയിങ് 777 മോഡല്‍ വിമാനം കാണാതായത്. 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. യാത്രാവഴിയില്‍ നിന്നു വ്യതിചലിച്ച വിമാനം തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലൂടെ പറന്ന് ഒടുവില്‍ വിമാനത്തിലെ ഇന്ധനം അവസാനിച്ചു. പിന്നെയും 140 മൈല്‍ ദൂരം പറന്നതിനു ശേഷമാണ് വിമാനം തകര്‍ന്നതെന്നാണു വിഗദ്ധരുടെ നിഗമനം. എന്നാല്‍ അതിനും മുന്‍േപ തന്നെ വിമാനം ചുഴിയിലേക്കു പതിച്ചതായാണ് മറ്റൊരു വാദം.

കോടിക്കണക്കിനു രൂപ ചെലവിട്ട് നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ല. കടലിന്നടിയില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ കാണാതായ കപ്പലുകള്‍ പൊക്കിയെടുക്കുന്ന കമ്പനികള്‍ വരെ കിണഞ്ഞു പരിശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. അത്യാധുനിക ഉപകരണങ്ങള്‍ വന്നു. പക്ഷേ കടലിന്റെ ആഴങ്ങള്‍ അതിനെയെല്ലാം നോക്കി നിഗൂഢമായി ചിരിച്ചു കൊണ്ടേയിരുന്നു. വിമാനത്തിന് എന്തു സംഭവിച്ചു എന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഗൂഢതാ സിദ്ധാന്തങ്ങളും അനുമാനങ്ങളും ഉയര്‍ന്നുവന്നു.

 

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പല തീരങ്ങളിലായി നേരത്തേ എംഎച്ച് 370-യുടെ അവശിഷ്ടങ്ങളടിഞ്ഞിട്ടുണ്ട്. മോറിഷ്യസ്, റീയൂണിയന്‍ ഐലന്‍ഡ്, ടാന്‍സാനിയന്‍ തീരം, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ എംഎച്ച് 370ൃയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തിന് എന്തു സംഭവിച്ചു എന്നറിയുന്നതില്‍ നിര്‍ണായകമായ ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും പക്ഷേ ഇന്നേവരെ കണ്ടെത്താനായിട്ടില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (11 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (22 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (33 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (38 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (45 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends