ഈജിപറ്റില്‍ ബ്രദര്‍ഹുഡ് അനുകൂലികള്‍ക്ക് വധശിക്ഷ
കെര്ദാസയിലെ പൊലീസ് സ്റ്റേഷന് ആക്രമിച്ച കേസില്‍ ബ്രദര്‍ഹുഡ് അനുയായികളെ ഈജിപറ്റില്‍ വധശിക്ഷയ്ക്ക് വിധിച്ചു. 188 അനുയായികളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം സ്ഥാനഭ്രഷ്ടനാക്കിയതിനു പിന്നാലെ 2013 ആഗസ്റ്റില്‍ പ്രക്ഷോഭകര്‍ കെര്ദാസയിലെ പോലീസ് സ്റ്റേഷന് ആക്രമിച്ചതില്‍ 11 പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ രണ്ട് ക്യാമ്പുകള്‍ക്ക് നേരെ നടന്ന പോലീസ് നടപടിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസമാണ് പോലീസ് സ്റ്റേഷനു നേരെയും ആക്രമണം ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha