ഗ്രോസ്നിയില്‍ മൂന്ന് പോലീസുകാര്‍ വെടിയേറ്റ് മരിച്ചു
ഗ്രോസ്നിയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മൂന്ന് ട്രാഫിക് പോലീസുകാര്‍ മരിച്ചു. റഷ്യയിലെ ചെചന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് ഗ്രോസ്നി. ആയുധങ്ങളുമായി പോവുകയായിരുന്ന വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്കു നേരെ ആക്രമണമുണ്ടായത്. പിന്നീട് വാഹനം ഓടിച്ചുപോയ അക്രമികള്‍ പിന്നീട് മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുനേരെയും അക്രമം അഴിച്ചുവിട്ടു.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha