Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

കാശ്മീര്‍ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ഹഫീസ് സെയ്ദ്

06 DECEMBER 2014 07:50 AM IST
മലയാളി വാര്‍ത്ത.

കാശ്മീര്‍ പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ വിശുദ്ധ യുദ്ധം തുടരുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പാകിസ്ഥാനിലെ ജമാത് ഉദ് ദാവാ തലവന്‍ ഹാഫീസ് സയിദ്. ലാഹോറില്‍ സംഘടനയുടെ രണ്ടു ദിവസത്തെ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ്
ഹഫീസ് സയിദ് മുന്നറിയിപ്പ് നല്‍കിയത്. മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഹഫീസ്.
ഇന്ത്യയില്‍ നിന്ന് കാശ്മീരികള്‍ക്ക് മോചനം നേടിക്കൊടുക്കുന്നതിന് പാകിസ്ഥാനികള്‍ മുന്നിട്ടിറങ്ങണമെന്നും ഹഫീസ് സയിദ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണ് ഭീകരസംഘടനയുടെ സമ്മേളനം ലാഹോറില്‍ നടന്നത്. സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ക്ക് ലാഹോറിലേക്ക് എത്തിച്ചേരുന്നതിന് പാക് സര്‍ക്കാര്‍ ട്രെയിന്‍ അനുവദിച്ചിരുന്നു.
അഫ്ഗാനിസ്ഥാനില്‍ യു.എസ് സേനയെ സഹായിക്കുന്നതിന് ഇന്ത്യയ്ക്ക് സൈന്യത്തെ അയക്കാമെങ്കില്‍ കാശ്മീരിലേക്ക് സഹോദരങ്ങളെ സഹായിക്കാന്‍ മുജാഹിദ്ദീനുകള്‍ക്കും പോകാം. കാശ്മീരികള്‍ സഹായത്തിനു വേണ്ടി നിലവിളിക്കുകയാണ്. അവരുടെ വിളി കേള്‍ക്കേണ്ടത് നമ്മുടെ ചുമതലയാണ് സയീദ് പറഞ്ഞു.
കാശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയോട് ശക്തമായി ആവശ്യപ്പെടണം. അല്ലാത്തപക്ഷം സ്വാതന്ത്രം നേടുന്നതിനായി കാശ്മീരികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത് ഷെരീഫ് സര്‍ക്കാരിന്റെ കടപ്പാടാണെന്നും സയീദ് കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇന്ത്യയെ ഉടനീളം വിമര്‍ശിച്ചുകൊണ്ടായിരുന്നു സയിദിന്രെ പ്രസംഗം.അമേരിക്ക ഭീകര സംഘടനയുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന ജമാത് ഉദ് ദാവയുടെ സമ്മേളത്തിന് പാക് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (8 minutes ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (18 minutes ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (35 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (41 minutes ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (43 minutes ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (53 minutes ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (55 minutes ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (56 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (1 hour ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (1 hour ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (1 hour ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (1 hour ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (2 hours ago)

Malayali Vartha Recommends