Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

ലോകം തിരയുന്ന പാപ്പയുടെ അനുഗ്രഹം കിട്ടിയ ആ പെൺകുട്ടി കൊളംബിയൻ സ്വദേശിയായ വലേറിയ സാഞ്ചസ്

08 FEBRUARY 2019 12:24 PM IST
മലയാളി വാര്‍ത്ത

ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത് ; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ” ചരിത്രം കുറിച്ച് പോപ്പിന്‍റെ യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയായപ്പോൾ വിശ്വാസി സമൂഹം നെഞ്ചിലേറ്റിയത് ഈ ബൈബിൾ വാക്യം അന്വർഥമാക്കിയ കൊച്ചു മിടുക്കിയെ

സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത് വത്തിക്കാൻ പുറത്തുവിട്ട മനോഹരമായ ഈ ചിത്രമാണ് . ഒരു കൊച്ചു മിടുക്കിയെ പോപ്പ് അനുഗ്രഹിക്കുന്ന ചിത്രം .

പേപ്പല്‍ പതാകകളുമായി കാത്തുനിന്ന 1.80 ലക്ഷം വിശ്വാസികള്‍ക്കിടയിലേക്ക് പാപ്പാ മൊബീലിൽ മാര്‍പാപ്പ എത്തി. പേപ്പല്‍ പതാക വീശി ജനക്കൂട്ടം ഹര്‍ഷാരവം മുഴക്കി.

വിശ്വാസികള്‍ക്കിടയിലൂടെ കൈവീശി കടന്നുപോയ അദ്ദേഹത്തെ അടുത്തു കാണാനും തൊടാനും പലരും തിക്കിത്തിരക്കി. രക്ഷിതാക്കള്‍ എടുത്തുയര്‍ത്തിയ കുഞ്ഞുങ്ങളെ മാര്‍പാപ്പ അനുഗ്രഹിച്ചു.ഇതിനിടെ ബാരിക്കേഡുകള്‍ മറികടന്നു ഒരു കൊച്ചുപെണ്‍കുട്ടി പാപ്പാ മൊബീലിനടുത്തേക്ക് ഓടിയെത്തി.. ഒരു കത്ത്‌ പാപ്പാക്ക് സമ്മാനിക്കാന്‍ ഓടിയെത്തിയതായിരുന്നു അവൾ . കൂടെ വലേറിയയുടെ കൂട്ടുകാരി ഗബ്രീലിയയും ഉണ്ടായിരുന്നു.

വലേറിയയുടെ അച്ഛൻ ആന്ദ്രേ സാഞ്ചസ് അൽ അവീർ സെൻട്രൽ ജയിലിൽ ആണ് ..അച്ഛനെ മോചിപ്പിക്കാൻ പോപ്പിന്റെ സഹായം തേടിയെത്തിയതാണവൾ ...

സുരക്ഷാ ഭടന്മാര്‍ അവളെ തടഞ്ഞെങ്കിലും പാപ്പാ, മൊബീല്‍ നിര്‍ത്തി.ഒരു സുരക്ഷാഭടൻ തന്നെ അവളെ എടുത്തുയർത്തി. ചിത്രം വാങ്ങിയ മാര്‍പാപ്പ, ആ കൊച്ചു മിടുക്കിയെ അനുഗ്രഹിച്ചു.അവളുടെ കണ്ണിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു തുളുമ്പിയിരുന്നു. ശിശുക്കളെ എന്റെ അടുക്കല്‍ വരാന്‍ അനുവദിക്കുവിന്‍ അവരെ തടയരുത് എന്ന് പറഞ്ഞ ക്രിസ്തുവിന്റെ നല്ല ഇടയനായ പോപ്പ് , ആ കൊച്ചു മിടുക്കിയെ അനുഗ്രഹിച്ചത് വിശ്വാസികളുടെ മനം നിറച്ചു. ” ആ കൊച്ചു പെണ്‍കുട്ടിക്കു ഭാവിയുണ്ട്! എനിക്ക് അത് ഇഷ്ടപ്പെട്ടു. നല്ല ധൈര്യമുണ്ടെങ്കിലേ അങ്ങനെ ചെയ്യാന്‍ സാധിക്കൂ,’ ചിരിയോടെ മാര്‍പാപ്പ പിന്നീട് പറഞ്ഞു

ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും എന്ന് ഉദ്ഘോഷിക്കുന്ന 'മത്തായിയുടെ സുവിശേഷം 5' ആണ് പാപ്പാ പ്രസംഗിച്ചത് എന്നതും ഈ കൊച്ചുകുട്ടിക്ക് ലഭിച്ച അനുഗ്രഹവും പരമ കാരുണ്യകനായ ആ ദൈവത്തിന്റെ കരുതൽ തന്നെ

യുഎഇയോടുള്ള ആദരസൂചകമായി കുര്‍ബാനയിലെ ആദ്യ വായന അറബിക്കിലായിരുന്നു. ഇംഗ്ലിഷില്‍ കുര്‍ബാന അര്‍പ്പിച്ച മാര്‍പാപ്പ, ഇറ്റാലിയനിലാണു പ്രസംഗിച്ചത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായത്തിലെ ഗിരിപ്രഭാഷണമാണു വായിച്ചത്. അത് അധികരിച്ചായിരുന്നു പ്രസംഗവും.

യുഎഇയോടുള്ള ആദരസൂചകമായി കുര്‍ബാനയിലെ ആദ്യ വായന അറബിക്കിലായിരുന്നു . 'അസ്ലാമു അലൈക്കും' എന്ന അഭിസംബോധനയോടെയാണ് മാര്‍പാപ്പ കുര്‍ബാനയില്‍ പ്രസംഗം ആരംഭിച്ചത്. സമാധാനം നിങ്ങളോടു കൂടെ എന്നായിരുന്നു അടുത്ത വരി.

മലയാളികളുൾപ്പടെ ഒട്ടേറെ രോഗികളാണ് അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ മാര്‍പാപ്പയെ കാണാനെത്തിയത്. എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിച്ച അദ്ദേഹം ജപമാലകള്‍ സമ്മാനിച്ചു . പ്രത്യേകം ക്ഷണിക്കപ്പെട്ട 300 പേര്‍ക്കു പുറമെ 300 അള്‍ത്താര ശുശ്രൂഷകരും ആഗോള കത്തോലിക്കാ സഭാധ്യക്ഷന്റെ അനുഗ്രഹം ഏറ്റുവാങ്ങി.

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പേരു സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, അബുദാബി കിരീടാവകാശിക്കു സമ്മാനിച്ചത്, 1219 ല്‍ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍ കമീലുമായി കൂടിക്കാഴ്ച നടത്തിയത് ആലേഖനം ചെയ്ത ചിത്രം ആണ് .

. അന്നത്തെ സന്ദര്‍ശനത്തിന്റെ എണ്ണൂറാം വാര്‍ഷികമാണിപ്പോള്‍. അതിന്റെ ഓര്‍മയ്ക്കായി കൂടിയായിരുന്നു ഈ സന്ദര്‍ശനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (10 minutes ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (24 minutes ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (1 hour ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (2 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (3 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (3 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (3 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (3 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (3 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (3 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (4 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (4 hours ago)

മാര്‍ക്ക് കുറഞ്ഞതിന് ട്യൂഷന്‍ മാസ്റ്ററുടെ ക്രൂര മര്‍ദ്ദനം  (4 hours ago)

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ  (4 hours ago)

തയ്‌വാൻ ദ്വീപിനെ വളഞ്ഞ് വമ്പൻ സൈനിക അഭ്യാസപ്രകടനവുമായി ചൈന  (4 hours ago)

Malayali Vartha Recommends