ശല്യമായി തോന്നിയതോടെ മുന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ ചുമതലപ്പെടുത്തി... പോലീസ് ഉദ്ദേശ്യം മനസ്സിലാക്കിയതോടെ സംഭവം പൊളിഞ്ഞു; പിന്നെ സംഭവിച്ചത്
തന്റെ മുന്‍ഭാര്യയെ കൊലപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും പറഞ്ഞു. ഇയാള്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ഒരു പൊലീസുകാരന് വാടകക്കൊലയാളിയായി നടിച്ചാണ് പ്രതിയെ കുടുക്കിയത്. ലിംഗാലയും സന്ധ്യയും മുന്‍ ഭാര്യയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ പൊലീസുകാരനു കൈമാറി. തുകയും പറഞ്ഞുറപ്പിച്ചു.ഇവരുടെ മുഴുവന്‍ സംഭാഷണവും വിഡിയോയില്‍ റിക്കോര്‍ഡ് ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്തു. മുന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയതിനു യുഎസില്‍ ഇന്ത്യന്‍ വംശജന് നര്‍സന്‍ ലിംഗാലയും (55) ഇന്ത്യന്‍ വംശജയായ കാമുകി സന്ധ്യ റെഡ്ഡിയും (52) അറസ്റ്റിലായി .
ബുധനാഴ്ച കോടതിയില്‍ ഹാജരായ ഇരുവരെയും ജാമ്യം നല്‍കാതെ അറസ്റ്റ് ചെയ്തു. ലിംഗാല ഒരു കേസില്‍ പ്രതിയായി താത്കാലിക തടവറയില്‍ കഴിയുന്നതിനിടെ വാടകക്കൊലയാളിയെ കിട്ടുമോയെന്ന് സഹതടവുകാരനോട് തിരക്കിയിരുന്നു.
https://www.facebook.com/Malayalivartha