Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ദാവൂദ് ഇബ്രാഹിമിനെ വധിക്കാനെത്തിയ കമാന്‍ഡോകളെ തടഞ്ഞ ഫോണ്‍കോള്‍ ആരുടേതായിരുന്നു ?

14 DECEMBER 2014 11:31 AM IST
മലയാളി വാര്‍ത്ത.

രാജ്യന്താര കുറ്റവാളിയും കൊടും ഭീകരനുമായ ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ ഇന്ത്യ നടത്തിയ അതീവ രഹസ്യ ദൗത്യം പൊളിച്ചത് ആരാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ എറ്റവും കൂടുതല്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ചോദ്യവും ഇതാണ്. ആരാണ് ആ ദൗത്യം പൊളിച്ചത്. എന്നാല്‍ ഇതിനെ ക്കുറിച്ച് പ്രതികരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. ഡി-കമ്പനിയെന്നപേരില്‍ അറിയപ്പെടുന്ന ദാവൂതിന്റെ പ്രവര്‍ത്തന മേഖല ഇന്ത്യ, പാക്കിസ്ഥാന്‍, യുഎഇ, ദക്ഷിണാഫ്രിക്ക, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക, ജര്‍മനി, ഫ്രാന്‍സ്, യു കെ തുടങ്ങിയ രാജ്യങ്ങളിലാണ്.
ഒരു ഫോണ്‍കോള്‍. അതാണ് ദാവൂദിനെ വധിക്കാന്‍ ഇന്ത്യ നടത്തിയ അതീവ രഹസ്യ ദൗത്യം തടഞ്ഞത്. അധോലോകരാജാവായ ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആസൂത്രണം ചെയ്ത രഹസ്യപദ്ധതിയാണ് അവസാനനിമിഷത്തെ ഫോണ്‍സന്ദേശത്തില്‍ പൊളിഞ്ഞത്. 1993 മുംബൈ സ്‌ഫോടനപരമ്പരക്കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ പ്രത്യേകം തെരഞ്ഞടുത്ത ഒന്‍പതു കമാന്‍ഡോകളെയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ \'റോ പാക്കിസ്ഥാനിലേക്കയച്ചത്. \'സൂപ്പര്‍ ബോയ്‌സ് എന്നാണ് അവര്‍ക്കു പേരു നല്‍കിയത്.
പാക്കിസ്ഥാന്റെ തണലിലാണ് ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ കഴിയുന്നതെന്നതിനാല്‍ അതീവരഹസ്യമായായിരുന്നു ഓപ്പറേഷന്‍. സുഡാന്‍, ബംഗ്ലദേശ്, നേപ്പാള്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ് കമാന്‍ഡോകള്‍ക്കു നല്‍കിയത്. ഇവരെ മറ്റു രാജ്യങ്ങളിലൂടെ പാക്കിസ്ഥാനിലെത്തിച്ചു.
ഈ പദ്ധതിയുടെ നടത്തിപ്പിന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ പിന്തുണ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 2013 സെപ്റ്റംബര്‍ 13ന് ദാവൂദിനെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എല്ലാദിവസവും ദാവൂദ് ഇബ്രാഹിം കറാച്ചി ക്ലിപ്ടണ്‍ റോഡിലെ വീട്ടില്‍നിന്നു ഡിഫന്‍സ് ഹൗസിങ് സൊസൈറ്റിയിലേക്കു യാത്ര ചെയ്യുന്നുണ്ടെന്ന് \'റോ കണ്ടെത്തിയിരുന്നു.
ഈ വഴിയിലെ ദര്‍ഗയാണ് ഓപ്പറേഷന്‍ നടത്താനായി തിരഞ്ഞെടുത്ത സ്ഥലം. ഒന്‍പതു കമാന്‍ഡോകളും 2013 സെപ്റ്റംബര്‍ 13ന് ദാവൂദ് വരുന്ന റോഡില്‍ കാത്തുനിന്നു. ദാവൂദിന്റെ കാറിന്റെ വിവരങ്ങളും ദാവൂദിന്റെ ഇപ്പോഴത്തെ രൂപം സംബന്ധിച്ച വിഡിയോയും അവരുടെ പക്കലുണ്ടായിരുന്നു. എന്നാല്‍ കൃത്യം നടത്തുന്നതിനു മിനിറ്റുകള്‍ക്കു മുമ്പാണ് പിന്മാറാന്‍ ഫോണ്‍ സന്ദേശമെത്തിയത്. ദാവൂദ് തൊട്ടടുത്തെത്തിയിട്ടും കമാന്‍ഡോകള്‍ ഉത്തരവ് അനുസരിച്ചു കൃത്യത്തില്‍നിന്നു പിന്മാറുകയായിരുന്നു. ആരാണ് അവസാന മിനിറ്റില്‍ കമാന്‍ഡോകളെ ഫോണില്‍ വിളിച്ചത്? അതാണ് ഇപ്പോഴും രഹസ്യമായിരിക്കുന്നു.
അധോലോകപ്രവര്‍ത്തനത്തിലൂടെ കോടികള്‍ സമ്പാദിക്കുന്ന ദാവൂദ് ഇബ്രാഹിം (58) ഇന്ത്യയ്ക്ക് എന്നും പിടികിട്ടാപ്പുള്ളിയായിരുന്നു. ഇന്റര്‍പോളും തിരയുന്ന കുറ്റവാളിയാണ് ഇയാള്‍. 1993 മുംബൈ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തതും അതിനു ധനസഹായം ചെയ്തതും ദാവൂദ് ആയിരുന്നു. ദാവൂദ് ഇബ്രാഹിം. \'ഫോര്‍ബ്‌സ് 2011ല്‍ ലോകത്തിലെ ഏറ്റവും ഭീകരകുറ്റവാളികളുടെ കണക്കെടുത്തപ്പോള്‍ ദാവൂദ് ഇബ്രാഹിമിന് മൂന്നാം സ്ഥാനമാണു നല്‍കിയത്. ഐപിഎല്‍ കോഴക്കേസില്‍ ഇന്ത്യയിലെ കോടതി ദാവൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. യുഎസ് ആഗോള തീവ്രവാദിയായി രേഖപ്പെടുത്തിയതോടെ ദാവൂദിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ യുഎസ് ഐക്യരാഷ്ട്രസംഘടനയുടെ സഹായത്തോടെ ശ്രമം നടത്തി. ഇപ്പോള്‍ ദാവൂദിന്റെ താമസം കറാച്ചിയിലല്ല, പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമത്തിലാണെന്നു കരുതപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (4 minutes ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (23 minutes ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (27 minutes ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (29 minutes ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (32 minutes ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (34 minutes ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (34 minutes ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (39 minutes ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (50 minutes ago)

11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...  (1 hour ago)

O J -Jeneesh വിദേശ യാത്രാ വിവാദത്തിൽ തുറന്നടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (2 hours ago)

INDIAN RAILWAY കള്ളം പൊളിഞ്ഞത് ഇങ്ങനെ  (2 hours ago)

പഷ്മിന എന്നത് വെറുമൊരു ആഡംബര വസ്ത്രമല്ല.... മൃദുവായ സ്വർണ്ണത്തിന്റെ ഇതിഹാസം  (3 hours ago)

  തൃശൂർ നഗരത്തിൽ വൻ കവർച്ച... മകന്‍റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് സമയത്ത് കവർന്നെടുത്തത് 55 പവനോളം  (3 hours ago)

Malayali Vartha Recommends