ഭാര്യയുമായി ലൈംഗികബന്ധം വേണ്ട; കോടതി

ബംഗ്ലാദേശ് പൗരനെയാണ് കോടതി ഇത്തരത്തില്‍ വിലക്കിയത്. ഇയാളുടെ ഭാര്യയ്ക്കാകട്ടെ മാനസിക വളര്‍ച്ച എത്തിയിട്ടുമില്ല.
ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കോടതി തന്നെ വിലക്കിയാല്‍ എന്തു ചെയ്യും? ലണ്ടനില്‍ ഒരു ബംഗ്ലാദേശ് വംശജന്റെ മാംസദാഹത്തിനാണ് നിയമപരമായ ഈ തിരിച്ചടി കിട്ടിയത്.
മാനസീക വളര്‍ച്ച ഇല്ലാത്ത ആദ്യഭാര്യയെ മാനസീകാരോഗ്യ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ഇയാളുടെ ആവശ്യത്തിലാണ് കോടതിയുടെ വിലയിരുത്തല്‍. മാനസീക വളര്‍ച്ച ഇല്ല എന്ന കാരണം പറഞ്ഞു തന്നെ കോടതി ഈ നീക്കം തടയുകയും ഈ സ്ത്രീയെ പ്രാപിക്കുന്നതില്‍ നിന്നും ഇയാളെ കോടതി വിലക്കുകയും ചെയ്തു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലുമുള്ള മാനസീകാവസ്ഥ ഇവര്‍ക്കില്ലെന്ന് കോടതി കണ്ടെത്തി. മാനസീക വളര്‍ച്ച ഇല്ലാത്തവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്താണ് ഈ സ്ത്രീ ഇപ്പോള്‍. യുവതിയെ സുരക്ഷിത കേന്ദ്രത്തില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























