Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

അമ്മക്കരടിയെയും കുഞ്ഞുങ്ങളെയും നിഷ്ഠൂരമായി വധിച്ച അച്ഛനും മകനുമെതിരേ പ്രതിഷേധം ഇരമ്പുന്നു !

31 MARCH 2019 05:25 PM IST
മലയാളി വാര്‍ത്ത

യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ പ്രിന്‍സ് വില്യം സൗണ്ടിലുള്ള എസ്തേര്‍ ദ്വീപില്‍ അമ്മക്കരടിയെയും രണ്ടു കരടിക്കുഞ്ഞുങ്ങളെയും വിനോദത്തിനായി കൊന്നു തള്ളിയ അച്ഛനും മകനുമെതിരേ ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു.


അനാവശ്യമായി വന്യമൃഗങ്ങളെ കൊല്ലുന്ന കാപാലികന്മാര്‍ പ്രകൃതിയോടു ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. യുഎസിലെ ഹ്യുമെയ്ന്‍ സൊസൈറ്റി എന്ന സംഘടനയാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14-ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടത്. ഈ മേഖലയില്‍ കരടികളെ കൊല്ലുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

ആന്‍ഡ്രൂ റെന്നര്‍ (41), മകന്‍ ഒവന്‍ റെന്നര്‍ (18) എന്നിവരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം കുറ്റകൃത്യം മൂടിവയ്ക്കാന്‍ ഇവര്‍ വീണ്ടും സ്ഥലത്തെത്തുന്നതും വിഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വേട്ടക്കാരുടെ കൂട്ടത്തില്‍നിന്നുപോലും എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്.

അലാസ്‌ക ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിഷ് ആന്‍ഡ് ഗെയിം, യുഎസ് ഫോറസ്റ്റ് സര്‍വീസും സംയുക്തമായി നടത്തുന്ന പ്രൊജക്ടിന്റെ ഭാഗമായാണു കരടികളെ വളര്‍ത്തിയത്. മനുഷ്യസാന്നിധ്യം വര്‍ധിക്കുമ്പോള്‍ കരടികള്‍ എങ്ങനെ അതിനോട് ഇണങ്ങിച്ചേരുമെന്നു പഠിക്കുകയാണു പദ്ധതിയുടെ ഉദ്ദേശം. ഇതിനാല്‍ത്തന്നെ കരടിയുടെ നീക്കങ്ങള്‍ ചിത്രീകരിക്കുവാന്‍ കാമറ വച്ചിരുന്നു.

ഗുഹയുടെ സമീപമെത്തി മകനാണ് ആദ്യം അമ്മക്കരടിയെ വെടിവച്ചത്. പിന്നീടാണു കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വെടിവച്ചിട്ട അമ്മക്കരടിയെ പുറത്തേക്കു തള്ളിക്കൊണ്ടുവരുമ്പോഴാണ് കഴുത്തിലെ സര്‍ക്കാര്‍ ടാഗ് കണ്ടത്. ഇതോടെ അച്ഛനും മകനും ഇതു പ്രശ്‌നമാകുമെന്ന് വ്യക്തമായി. രണ്ടു ദിവസത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും കഴുത്തിലെ ടാഗ് അഴിച്ചെടുത്ത് കരടികളെ മറവു ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. കുഞ്ഞുങ്ങളുടെ ജഡം ചെറിയ ബാഗുകളിലാക്കി സ്ഥലം കാലിയാക്കി.

എന്നാല്‍ വിഡിയോയില്‍നിന്ന് അധികൃതര്‍ക്കു കാര്യങ്ങള്‍ വ്യക്തമായതോടെ ഇക്കഴിഞ്ഞ ജനുവരിയില്‍ അച്ഛനെയും മകനെയും ശിക്ഷിച്ചു. അച്ഛന്‍ ആന്‍ഡ്രൂ റെന്നര്‍ക്ക് മൂന്നുമാസത്തെ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നിബന്ധനകള്‍ ലംഘിച്ചാല്‍ അധികമായി 2 മാസം കൂടി ശിക്ഷ അനുഭവിക്കണം. മകന്‍ ഒവന്‍ റെന്നര്‍ക്ക് 30 ദിവസത്തെ ശിക്ഷയാണ് വിധിച്ചത്.

ലോകമെമ്പാടുമുള്ള പ്രകൃതി സ്നേഹികള്‍ ഇതിനോടകം സംഭവം വലിയ ചര്‍ച്ചയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രകൃതിവാദ ഗ്രൂപ്പുകളിലും വലിയ രോഷമാണ് ഇവര്‍ക്കെതിരേ ഉയരുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (54 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends