എയര്‍ ഏഷ്യയുടെ കൂടുതല്‍ വിമാനഭാഗങ്ങള്‍ കണ്ടുകിട്ടി

ജാവ കടലില്‍ തകര്‍ന്നുവീണെന്ന് കരുതപ്പെടുന്ന എയര്‍ഏഷ്യ വിമാനത്തിന്റെ അഞ്ചാമത്തെ വലിയ ഭാഗവും കണ്ടെത്തി. ഇന്തൊനേഷ്യയുടെ തിരച്ചില്‍ സംഘമാണ് വിമാനഭാഗം കണ്ടെത്തിയത്. ഇന്ന് കണ്ടെത്തിയ ഭാഗത്തിന് 9.8 മീറ്റര്‍ നീളവും 1.1 മീറ്റര്‍ വീതിയും 0.4 മീറ്റര്‍ ഉയരവുമുണ്ട്.
പെങ്കലാന്‍ ബണിനു സമീപം കടലില്‍ മുപ്പതു മീറ്റര്‍ താഴ്ചയിലാണ് ലോഹഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവിടെ എണ്ണപരന്നതായി ശ്രദ്ധിച്ചതിനെത്തുടര്‍ന്നാണു തിരച്ചില്‍ നടത്തിയത്. ലോഹഭാഗങ്ങളില്‍ ഏറ്റവും വലുതിന് 18 മീറ്ററോളം നീളമുണ്ട്. തിരച്ചിലിനുള്ള ആഴക്കടല്‍ വാഹനം ഇനിയും താഴ്ത്തിയാലേ ഈ വിമാനഭാഗങ്ങളുടെ വ്യക്തമായ ചിത്രം കിട്ടുകയുള്ളു. കൂറ്റന്‍ തിരകള്‍ തിരച്ചിലിനു തടസ്സമാകുന്നുണ്ട്. ഇന്തൊനീഷ്യയില്‍നിന്നു സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ഞായറാഴ്ചയാണ് 162 യാത്രക്കാരുമായി എയര്‍ ഏഷ്യ വിമാനം കടലില്‍ തകര്‍ന്നുവീണത്. ഇതുവരെ 30 മൃതദേഹങ്ങളാണു കണ്ടെടുത്തത്.
തിരച്ചില്‍ തുടാനായി ഒമ്പത് കപ്പലുകള്‍ അയച്ചിട്ടുണ്ടെന്ന് ഇന്തൊനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റേതെന്നു കരുതുന്ന നാലു വലിയ ലോഹഭാഗങ്ങള്‍ ശനിയാഴ്ച ജാവക്കടലില്‍ നിന്ന് കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























