പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍. എട്ടാം പ്രതിയായ ദിലീപുമായി ഗുഢാലോചന നടത്തി എന്നത് തെളിയിക്കാന്‍ വളരെ ശക്തമായ തെളിവുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
'ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണ്. നടിയുടെ കാറിന്റെ ഡ്രൈവര്‍ അടക്കമുള്ളവര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. അതിനാല്‍തന്നെ ഒന്നാം പ്രതിയുടെ പേരിലുള്ള കുറ്റം തെളിഞ്ഞാല്‍ ബാക്കിയുള്ള അഞ്ച് പേരുടേത് കൂടി തെളിയേണ്ടതുണ്ട്. ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ എട്ടാം പ്രതിയായ ദിലീപുമായി ഗുഢാലോചന നടത്തി എന്നത് തെളിയിക്കാന്‍ വളരെ ശക്തമായ തെളിവുകള്‍ ആവശ്യമാണ്.
ആറുപേരും സംഭവസ്ഥലത്തുണ്ടായിരുന്നവരാണ്. എന്നാല്‍ അവിടെയില്ലാതിരുന്ന പ്രതിയെ സംബന്ധിച്ചിടത്തോളം ശക്തമായ തെളിവുകള്‍ ആവശ്യമാണ്. ഒരു ക്രിമിനല്‍ കേസില്‍ ഇത് തെളിയിക്കുക എന്നത് എളുപ്പമല്ല. തെളിയിക്കാന്‍ അസാദ്ധ്യമാണ് എന്നുതന്നെ പറയാം. അതിന് ഇലക്ട്രോണിക്‌സ് എവിഡന്‍സ് അടക്കമുള്ളവ ആവശ്യമാണ്.
കൃത്യമായ പ്രേരണയുടെ പുറത്താണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ കുറ്റകൃത്യം ചെയ്തത്. അതില്‍ സംശയമില്ല. അല്ലെങ്കില്‍ പള്‍സര്‍ സുനിക്ക് നടിയോട് എന്തെങ്കിലും വിരോധം ഉണ്ടാവണം. ഇതിന് പിറകില്‍ ക്വട്ടേഷന്‍ അല്ലെങ്കില്‍ ഗൂഢമായ ഉദ്ദേശം ഉണ്ടെന്നത് വ്യക്തമാണ്. ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ അല്ലാത്ത ശക്തനായ, കൂടുതല്‍ സമ്പന്നനായ, സ്വാധീനശക്തിയുള്ളയാള്‍ ഇതിന് പിന്നിലുണ്ട്. അത് ദിലീപ് ആണെന്നാണ് കേസിന്റെ വിധി വരുന്നതുവരെ വിചാരിച്ചിരുന്നത്. അതാണ് തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യം' അഡ്വ. എ ജയശങ്കര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























