ചൈനയില്‍ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു

ചൈനയിലെ എക്‌സ് പ്രസ് വേയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം 3.40 ന് ഗിഷു പ്രവശ്യയിലാണ് അപകടം ഉണ്ടായത്. ആയിരത്തിലേറെ അടി മണ്ണാണ് എക്‌സ്പ്രസ് വേയില്‍ മൂടിക്കിടക്കുന്നത്. മണ്ണിനടിയില്‍പ്പെട്ട കാറില്‍ നിന്നാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടത്തില്‍ നിരവധിപേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 700 ഓളംപേരാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























