വെനസ്വേലയില്‍ ശവസംസ്‌കാര ചടങ്ങിനിടെ വെടിവയ്പ്; ഏഴു മരണം

വെനസ്വേലയില്‍ ശവസംസ്‌കാര ചടങ്ങിനിടെ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. വെനസ്വേലയിലെ ടുര്‍മെറോയിലാണ് സംഭവം. ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവയ്പില്‍ കലാശിച്ചതെന്ന് പറയുന്നു. ശവസംസ്‌കാര ചടങ്ങിനിടെ ഒരു പറ്റം തോക്കുധാരികള്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























