എയര്‍ ഏഷ്യ വിമാനം : ബ്‌ളാക്ക് ബോക്‌സുകളിലൊരെണ്ണം കരയിലെത്തിച്ചു

സിംഗപ്പൂരിലേക്ക് പോകവെ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സുകളില്‍ ഒരെണ്ണം അന്വേഷകര്‍ കണ്ടെടുത്ത് കരയിലെത്തിച്ചു. ജാവ കടലില്‍, ഞായാറാഴ്ച വിമാനത്തിന്റെ വലിയൊരു ഭാഗവും ബ്‌ളാക്ക് ബോക്‌സും മുങ്ങല്‍ വിദഗ്ദ്ധര്‍ കണ്ടെടുത്തിരുന്നു. രണ്ടാമത്തെ ബ്‌ളാക്ക് ബോക്‌സും കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. ബ്‌ളാക്ക് ബോക്‌സിന് കേടുപാട് പറ്റിയിട്ടില്ലെങ്കില്‍ രണ്ടു ദിവസം കൊണ്ട് തന്നെ അതിലെ വിവരങ്ങള്‍ വീണ്ടെടുക്കാനാവും. അല്ലായെങ്കില്‍ രണ്ടാഴ്ചയോളം സമയം വേണ്ടിവരും.
യാത്രാ വിവരങ്ങളും കോക്ക്പിറ്റിലെ സംഭാഷണവും അടങ്ങിയ ബ്ലാക്ക് ബോക്‌സ് ലഭിച്ചാല്‍ അപകട കാരണം എന്താണെന്ന് ഏറെക്കുറെ മനസിലാക്കാന്‍ കഴിയും. എയര്‍ഏഷ്യ എന്ന് എഴുതിയതും 10 മീറ്റര്‍ നീളവുമുള്ള വാലറ്റം ശനിയാഴ്ച കണ്ടെടുത്തിരുന്നു. രണ്ടാമത്തെ ബ്‌ളാക്ക് ബോക്‌സില്‍ നിന്നുള്ള ശക്തമായ സിഗ്‌നലുകള്‍ അന്വേഷണം നടത്തുന്ന മൂന്നു കപ്പലുകള്‍ക്കു പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 28നാണ് 162 പേരുമായി പോയ വിമാനം കടലില്‍ തകര്‍ന്നുവീണത്. ഇതുവരെ 48 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. വിമാനത്തിന്റെ വാല്‍ഭാഗം ശനിയാഴ്ച കണ്ടെടുത്ത് കരയിലെത്തിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















