ബോയ്ഹുഡിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം

മികച്ച സിനിമയ്ക്കുള്ള എഴുപത്തി രണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് റിച്ചാര്‍ഡ് ലിങ്ക്‌ലാത്തര്‍ സംവിധാനം ചെയ്ത ബോയ്ഹുഡ് അര്‍ഹമായി. മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലിങ്ക്‌ലാത്തര്‍ കരസ്ഥമാക്കി. മികച്ച നടനായി എഡ്ഡി റെഡ്‌മെയ്‌നും നടിയായി ജൂലിയന്‍ മൂറും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശചിത്രത്തിനുള്ള പുരസ്‌കാരം റഷ്യന്‍ ചലച്ചിത്രമായ ലെവിയാത്താനാണ്. ഗീതു മോഹന്‍ ദാസിന്റെ ലയേഴ്‌സ് ഡൈസ് ഈ വിഭാഗത്തില്‍ മല്‍സരിച്ചിരുന്നു.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ബേഡ്മാന്‍ എന്ന ചിത്രവും കരസ്ഥമാക്കി. മികച്ച അനിമേഷന്‍ ചിത്രമായി ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണിനെ തിരഞ്ഞെടുത്തു. മികച്ച സംവിധായകനായി റിച്ചാര്‍ഡ് ലിങ്കേറ്ററിനെയും സഹനടിയായി പട്രീഷ്യ ആര്‍ഗിറ്റെനെയും തിരഞ്ഞെടുക്കുകയും ചെയ്തു. ലെവിയാതന്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















