ഐഎസ് ബന്ധം: യു.എസില്‍ നിന്ന് മടങ്ങിയെത്തിയ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍

ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം സംശയിച്ച് യുവ എന്‍ജിനീയറെ ഹൈദരാബാദില്‍ അറസ്റ്റു ചെയ്തു. യു.എസില്‍ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ അസിഫ് നഗര്‍ സ്വദേശി സല്‍മാന്‍ മൊയ്‌നുദ്ദീനെ ആണ് വെള്ളിയാഴ്ച തെലുങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ദുബായിലേക്കു പുറപ്പെടുന്നതിന് ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ സല്‍മാനെ അധികൃതര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘത്തില്‍ ചേരുന്നതിനാണ് തന്റെ യാത്രയെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു. യു.എസിലെ ഹൂസ്റ്റണില്‍ നിന്നു സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്തിട്ടുണ്ട് സല്‍മാന്‍. ദുബായിലെത്തി ബ്രിട്ടീഷ് സ്വദേശിനിയായ തന്റെ കാമുകി നിക്കി ജോസഫിനെയും കൂട്ടി ഐ.എസില്‍ ചേരാനായിരുന്നു ഇയാളുടെ പദ്ധതി. സാമൂഹ്യ മാധ്യമങ്ങളിലും ഓണ്‍ലൈനിലും സല്‍മാന്‍ നടത്തിയിരുന്ന ഐ.എസ് അനുകൂല പോസ്റ്റുകള്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















