ചൈനയില്‍ ബോട്ട് മുങ്ങി 21 പേര്‍ മരിച്ചു

ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ യാങ്ടീസ് നദിയില്‍ ടഗ്‌ബോട്ട് മുങ്ങി 21 പേര്‍ മരിച്ചു. മൂന്നുപേര്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. കാണാതായ ഒരാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായും പോലീസ് പറഞ്ഞു. പുതിയ ടഗ്‌ബോട്ട് പരീക്ഷണാര്‍ഥം ഓടിക്കുന്നതിനിടെയാണ് മുങ്ങിയത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ എട്ടുപേര്‍ വിദേശികളായിരുന്നു.
ഇതില്‍ ഒരാള്‍ സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരനായ ഇന്ത്യന്‍ വംശജനാണ്. നാലു പേര്‍ സിംഗപ്പൂരുകാരാണ്. ഇന്തൊനീഷ്യ, മലേഷ്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മറ്റുള്ളവര്‍. അപകടത്തില്‍ നിന്നു രക്ഷപ്പെട്ട മൂന്നുപേരും ചൈനക്കാരാണ്. കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരനുണ്ടോയെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടുകളില്ല. കാണാതായ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















