നിബന്ധനകള്‍ തുടരുന്നു... റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ വ്യോമഗതാഗതം നിരോധിക്കണമെന്ന ആവശ്യം ഇന്ത്യ തള്ളി

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ച് യുഎസ് ഭരണകൂടത്തിന്റെ നിബന്ധനകള്‍ തുടരുന്നു. റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ വ്യോമഗതാഗതം നിരോധിക്കണമെന്ന് യുഎസ് സുരക്ഷാ ഏജന്‍സി ആവശ്യപ്പെട്ടു.
അതേസമയം ഈ ആവശ്യം ഇന്ത്യ തള്ളി.
റിപബ്ലിക് ദിനത്തില്‍ രാജ്പഥിലെ വ്യോമഗതാഗതം നിരോധിക്കാനാവില്ല. പരേഡില്‍ യുദ്ധവിമാനങ്ങളും ഹെലികോപക്കടറുകളും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇതുവഴിയുള്ള വാണിജ്യ വിമാനങ്ങളുടെ വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചു.
ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഡല്‍ഹി, ഡല്‍ഹി-ആഗ്ര ഹൈവേകളില്‍ ഈ മാസം 25 മുതല്‍ 27 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















