ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം
ഇന്തോനേഷ്യയില്‍ അതി ശക്തമായ ഭൂചലനമെന്ന് റിപ്പോർട്ട്. പ്രാദേശിക സമയം വൈകീട്ട് 6.28ഓടെയാണ് ചലനമുണ്ടായത്. മാലുകു ദ്വീപിന് സമീപം കടലിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയിരിക്കുന്നു. നോര്‍ത്ത് മാലുകു മേഖലയില്‍ നിന്ന് 165 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ ഉറവിടം. അതേസമയം സുനാമി മുന്നറിയിപ്പൊന്നും അറിയിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച്ചയും ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായിരുന്നു. തീവ്രത 7.1 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അന്ന് ഉണ്ടായത്. ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപില്‍ ആണ് ഭൂചലനം ഉണ്ടായത്.
https://www.facebook.com/Malayalivartha