അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വീട്ടിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിയുണ്ടായ സ്ഫോടനത്തില്‍ ഒരു മരണം, 15 പേര്‍ക്ക് പരിക്ക്
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വീട്ടിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. റിവര്‍സൈഡ് കൗണ്ടിയിലെ മറിയേറ്റ നഗരത്തിലാണ് സഭവം. വീട്ടിലെ ഗ്യാസ് പൈപ്പ് ലൈനില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
അറ്റകുറ്റപ്പണിക്കെത്തിയ ഗ്യാസ് പൈപ്പ് ലൈന്‍ കമ്പനി തൊഴിലാളിയാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്നു പേര് അഗ്നിശമന സേനംഗങ്ങളാണ്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി സൗത്തേണ്‍ കാലിഫോര്‍ണിയ ഗ്യാസ് കമ്ബനി ട്വിറ്ററില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha