മാഗ്‌നാകാര്‍ട്ട: നാണയത്തിലെ ചിത്രം വിവാദമായി

തുല്യനീതിയും പൗരാവകാശവും ഉറപ്പു വരുത്തുന്ന മാഗ്‌നാകാര്‍ട്ടയില്‍ ഇംഗ്ലണ്ടിലെ ജോണ്‍ രാജാവ് ഒപ്പുവയ്ക്കുന്നതു ചിത്രീകരിച്ചു പുറത്തിറക്കിയ നാണയത്തെച്ചൊല്ലി ബ്രിട്ടനില്‍ വിവാദം. രാജാവ് ഒരു തുവല്‍പേന കൊണ്ട് ഒപ്പുവയ്ക്കുന്നതായാണ് നാണയത്തിലുള്ളത്.
രാജാവ് ഒപ്പിടുകയല്ല രാജകീയ മുദ്ര പതിപ്പിക്കുകയാണ് ചെയ്തതെന്നാണ് ചരിത്രം പറയുന്നതെന്നും നാണയത്തിലെ ചിത്രീകരണം പിഴവാണെന്നുമാണ് വിമര്‍ശനം. എന്നാല്‍ നാണയത്തില്‍ ചരിത്രപരമായ കൃത്യത ഉദ്ദേശിച്ചില്ലെന്നും പ്രതീകാത്മകമായി അങ്ങനെ ചിത്രീകരിച്ചുവെന്നേയുള്ളുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. 1215 ജൂണ്‍ 15ന് മാഗ്‌നാകാര്‍ട്ട അംഗീകരിക്കപ്പെട്ടതിന്റെ 800-ാം വാര്‍ഷികം പ്രമാണിച്ചാണ് നാണയം പുറത്തിറക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















