Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

മൂന്ന് ലക്ഷം ടണ്‍ ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ കപ്പലിനെ പിടികൂടിയത് ഭക്ഷണം ശേഖരിക്കാനെത്തിയപ്പോൾ:- ദിവസങ്ങൾ കഴിയും തോറും ഭയപ്പാടോടെ ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ കുടുംബം... മോചനം സാധ്യമോ?

22 JULY 2019 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കടലില്‍ മുക്കിയ കപ്പലില്‍ മലയാളിയും..മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍..ഭാര്യ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു..

മുന്നറിയിപ്പുമായി ഇറാൻ വരുന്നു..അമേരിക്കയുടെ ചങ്ങലയിലെ നായയാണ് ഇസ്രയെല്ലെന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.. ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും മുന്നറിയിപ്പ്..

അമേരിക്കയില്‍ അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...

എസ് ജയ്ശങ്കറും എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തി

മൂന്ന് ലക്ഷം ടണ്‍ ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ കപ്പലിനെ ബ്രിട്ടന്റെ കൈവശമുള്ള മേഖലയായ ഗിബ്രാള്‍ട്ടറിന്റെ തീരത്ത് നിന്നും മാറി ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്ത സംഭവത്തില്‍ ആശങ്ക അറിയിച്ച്‌ കപ്പലിലെ മലയാളി ഉദ്യോഗസ്ഥന്റെ കുടുംബം. കൊച്ചി സ്വദേശി ഡിയോയുടെ കുടുംബമാണ് ആശങ്ക അറിയിച്ച്‌ രംഗത്തെത്തിയത്. ദിവസം കഴിയും തോറും ആശങ്ക കൂടി വരുന്നതായി ഡിയോജുടെ പിതാവ് ടി.വി പാപ്പച്ചന്‍ പറഞ്ഞു. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കമ്ബനി അറിയിച്ചെങ്കിലും ആശങ്ക ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കളമശ്ശേരി തെക്കനത്ത് പാപ്പച്ചന്റെയും ഡീനയുടെയും മകന്‍ ഡിജോ പാപ്പച്ചന്‍ സ്റ്റെനാ ഇംപേരോയിലുള്ളതായി വീട്ടുകാര്‍ക്ക് ഞായറാഴ്ച വിവരം ലഭിച്ചു. കപ്പലിലെ മെസ് മാനാണ് ഡിജോ. ഭക്ഷണം നിറയ്ക്കുന്നതിനായി എത്തിയപ്പോഴാണ് ഇറാനിയന്‍ കപ്പലായ 'ഗ്രേസ് 1'നെ ബ്രിട്ടീഷ് സേന പിടികൂടിയതെന്ന് കപ്പലില്‍ കുടുങ്ങിയ മലയാളി കെ.കെ. അജ്മല്‍ വെളിപ്പെടുത്തി.

മേയ് 13ന് യു.എ.ഇയിലെ ഫുജൈറയില്‍ നിന്നുമാണ് കപ്പല്‍ പുറപ്പെട്ടത്. 18,000 കിലോമീറ്ററും, 25 രാജ്യങ്ങളും താണ്ടി ഈ മാസം നാലിന് കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരത്ത് എത്തിയപ്പോഴാണ് കപ്പല്‍ ബ്രിട്ടന്റെ കസ്റ്റഡിയിലാകുന്നത്. കപ്പല്‍ ജീവനക്കാരുടെ പാസ്പോര്‍ട്ട് മൊബൈല്‍ ഫോണ്‍, എന്നിവയും ബ്രിട്ടീഷ് സേന ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഒരാഴ്ച മുന്‍പ് തന്റെ ഫോണ്‍ തിരികെ ലഭിച്ചപ്പോഴാണ് അജ്മലിന് കുടുംബവുമായി ബന്ധപ്പെടാന്‍ സാധിച്ചത്. ഇത്രയും നാളായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നും അജ്മലിന്റെ ബന്ധുക്കള്‍ പറയുന്നു.

അതേ സമയം ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലായ 'ഗ്രേസ് 1'ലെ ഇന്ത്യക്കാരെ രക്ഷപെടുത്താന്‍ എം.പി പി.കെ കുഞ്ഞാലിക്കുട്ടി ഇടപെടല്‍ നടത്തി. ഇക്കാര്യം സംബന്ധിച്ച്‌ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി താന്‍ സംസാരിച്ചുവെന്നും മുസ്ലിം ലീഗ് ദേശീയ നേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആശകപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കേന്ദ്ര മന്ത്രി തന്നെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കപ്പലിലുള്ള കാസര്‍കോഡ് ഉദുമ സ്വദേശി പ്രജിത്തിന്റെയും മലപ്പുറം സ്വദേശി അജ്മലിന്റെയും കുടുംബാംഗങ്ങളുമായി താന്‍ സംസാരിച്ചുവെന്നും ഇവരെ മോചിപ്പിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. നിലവില്‍ 30 ദിവസത്തേക്ക് കപ്പല്‍ പിടിച്ചുവയ്ക്കാനാണ് ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പലിലെ 3 ജീവനക്കാരുമടക്കം ഇറാൻ– ബ്രിട്ടൻ സംഘർഷത്തിൽ കുടുങ്ങിയിരിക്കുന്നത് 6 മലയാളികളാണ്. കളമശേരി കൊച്ചിൻ യൂണിവേഴ്സിറ്റി കോളനിക്കു സമീപം തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചനും (26) ഫോർട്ട്കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളുമാണു ബ്രിട്ടിഷ് കപ്പലിലുള്ളത്. ഫോർട്ട് കൊച്ചി സ്വദേശിയാണു ക്യാപ്റ്റൻ. രണ്ടാഴ്ച മുൻപ് ബ്രിട്ടൻ പിടിച്ചെടുത്ത ഗ്രേസ് 1 എന്ന ഇറാൻ കപ്പലിൽ കാസർകോട് ഉദുമ നമ്പ്യാർ കീച്ചിൽ ‘പൗർണമി’യിൽ പി. പുരുഷോത്തമന്റെ മകൻ തേഡ് എൻജിനീയർ പി.പ്രജിത്ത് (33), മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മൽ കിടുകിടുപ്പൻ വീട്ടിൽ അബ്ബാസിന്റെ മകനായ ജൂനിയർ ഓഫിസർ കെ.കെ. അജ്‌മൽ (27), ഗുരുവായൂർ മമ്മിയൂർ മുള്ളത്ത് ലൈനിൽ ഓടാട്ട് രാജന്റെ മകൻ സെക്കൻഡ് ഓഫിസർ റെജിൻ (40) എന്നിവരുണ്ട്.

അതേ സമയം സ്റ്റെന ഇംപറോ കപ്പലിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. മുഴുവൻ ജീവനക്കാരും കപ്പലിൽ തന്നെയുണ്ട്. ഇന്ത്യക്കാരെ മോചിപ്പിക്കാൻ ശ്രമം തുടരുകയാണ്. ജീവനക്കാരുടെ പേരുകള്‍ കപ്പലിന്റെ ഉടമസ്ഥരായ സ്വീഡിഷ് എംബസി ഇന്ത്യയ്ക്കു കൈമാറിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (2 hours ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (2 hours ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (4 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (4 hours ago)

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...  (4 hours ago)

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (5 hours ago)

SNAKE എന്തൊരു അവസ്ഥ  (5 hours ago)

നടുക്കം മാറാതെ സഹപാഠി  (5 hours ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (6 hours ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (6 hours ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (6 hours ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (7 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (8 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (9 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (9 hours ago)

Malayali Vartha Recommends