Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

ഏറെ പ്രതീക്ഷയോടെ അമേരിക്കയിലേക്ക് പറന്ന ഇമ്രാൻ ഖാന്റെ വിമാനം ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലം തൊട്ടപ്പോൾ സ്വീകരിക്കാൻ ട്രംപ് ഭരണകൂടത്തിലെ ആരും എത്തിയില്ല. പ്രോട്ടോകോൾ പ്രകാരം പേരിന് ഒരു ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മാത്രമാണ് എത്തിയത്

22 JULY 2019 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കടലില്‍ മുക്കിയ കപ്പലില്‍ മലയാളിയും..മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍..ഭാര്യ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു..

മുന്നറിയിപ്പുമായി ഇറാൻ വരുന്നു..അമേരിക്കയുടെ ചങ്ങലയിലെ നായയാണ് ഇസ്രയെല്ലെന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.. ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും മുന്നറിയിപ്പ്..

അമേരിക്കയില്‍ അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...

എസ് ജയ്ശങ്കറും എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തി

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കയിലേക്ക് പറന്നത് ഏറെ പ്രതീക്ഷകളുമായാണ് . സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നട്ടം തിരിഞ്ഞിരിക്കുന്ന പാകിസ്ഥാന് അമേരിക്കയുടെ സഹായം കൂടിയേ തീരു.ഇതിനായി അമേരിക്ക കരിംപട്ടികയിൽ പെടുത്തിയ ഭീകരൻ ഹാഫിസ് സെയിദിനെ അറസ്റ്റ് ചെയ്യുമെന്നും മദ്രസകളിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുമെന്ന് പ്രഖ്യാപിച്ചും അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങളെ ഇമ്പ്രെസ്സ് ചെയ്യാൻ പരമാവധി ശ്രമിച്ചു.
ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന സന്ദേശം നൽകിയിട്ടാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കയിലേക്ക് പറന്നത്.

പക്ഷെ ഇത്തരം ഗീർ വാണങ്ങളൊന്നും അമേരിക്ക കേട്ടതായി നടിച്ചിട്ടില്ല. ഏറെ പ്രതീക്ഷയോടെ അമേരിക്കയിലേക്ക് പറന്ന ഇമ്രാൻ ഖാന്റെ വിമാനം ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലം തൊട്ടപ്പോൾ സ്വീകരിക്കാൻ ട്രംപ് ഭരണകൂടത്തിലെ ആരും എത്തിയില്ല. പ്രോട്ടോകോൾ പ്രകാരം പേരിന് ഒരു ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മാത്രമാണ് എത്തിയത്. പാക് പ്രധാനമന്ത്രിക്ക് ലഭിച്ച തണുപ്പൻ പ്രതികരണം ഇപ്പോൾ രാജ്യാന്തര മാദ്ധ്യമങ്ങളടക്കം വാർത്തയാക്കിയിരിക്കുകയാണ്. മുന്‍പ് 2012 ല്‍ അമേരിക്കയിലെത്തിയ ഇമ്രാന്‍ ഖാനെ ടൊറന്റോ വിമാനത്താവളത്തില്‍ വെച്ച്‌ അമേരിക്കന്‍ അധികൃതര്‍ തടഞ്ഞത് വലിയ വാര്‍ത്തയായരുന്നു

വിദേശ രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍ എത്തുമ്പോള്‍ ആതിഥേയ രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിക്കാന്‍ എത്താറുണ്ട്. എന്നാല്‍ ഇമ്രാന്‍ ഖാനെ സ്വീകരിക്കാന്‍ യുഎസ് പ്രതിനിധിയായി പേരിന് ഒരാള്‍ മാത്രമാണ് വിമാനത്താവളത്തില്‍ എത്തിയത്. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഇമ്രാന്‍ഖാന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

ഡല്ലാസ് വിമാനത്താവളത്തില്‍ എത്തിയ ഇമ്രാന്‍ ഖാനെ പാക് വിദേശകാര്യ മന്ത്രി ഫവാദ് ഖുറേഷിയാണ് സ്വീകരിക്കാനെത്തിയത്. കൂടാതെ അമേരിക്കയിലെ പാകിസ്താന്‍ അംബാസഡര്‍ അസദ് എം ഖാനുമുണ്ടായിരുന്നു. ഖാന്‍ എത്തുന്നതിന്റെയും മന്ത്രിയും അംബാസഡറും ചേര്‍ന്ന് സ്വീകരിക്കുന്നതിന്റെയും വീഡിയോ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രീക്കെ ഇന്‍സാഫ് പുറത്തുവിട്ടു. ഇതില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ കാണാനില്ല
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനാൽ ചാർട്ടേഡ് വിമാനം ഒഴിവാക്കി ഖത്തർ എയർവേസിന്റെ വിമാനത്തിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ആഢംബര ഹോട്ടലിലെ താമസം ഒഴിവാക്കി ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും പാക് പ്രധാനമന്ത്രി അന്തിയുറങ്ങുന്നത്.

ചെലവ് ചുരുക്കലിന്റെ ഉത്തമ മാതൃകയായി ഇമ്രാൻ ഖാന്റെ അമേരിക്കൻ യാത്രയെ പാക് മാദ്ധ്യമങ്ങൾ വാഴ്ത്തുമ്പോൾ അദ്ദേഹത്തിന് നേരിട്ട അപമാനത്തെകുറിച്ചുള്ള വാർത്തകളാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ചർച്ചയാകുന്നത് .

ഇന്നാണ് പാക് പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രിക്കൊപ്പം സൈനിക, ഐ.എസ്.ഐ മേധാവിമാരും കൂടിക്കാഴ്ചയിൽ സംബന്ധിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിൽ പാക് പ്രധാനമന്ത്രിയ്‌ക്കൊപ്പം സൈനിക, ഐ.എസ്.ഐ മേധാവിമാർ ചർച്ചയ്‌ക്കെത്തുന്നത്.

പാക് ഭരണകൂടത്തിൻ മേൽ സൈന്യത്തിനുള്ള വർദ്ധിച്ച സ്വാധീനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.ഭീകരതയ്‌ക്കെതിരെ പോരാടാൻ അമേരിക്ക നൽകിയ ശതകോടികൾ ഭീകര പ്രസ്ഥാനങ്ങളെ വളർത്താനാണ് പാകിസ്ഥാൻ ഉപയോഗിച്ചത് . ഇതിനെ തുടർന്ന് ഇത്തരം സാമ്പത്തിക സഹായങ്ങൾ അമേരിക്ക നിർത്തലാക്കിയിരുന്നു. ഇത് പാക്കിസ്ഥാനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട് .

പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര പ്രസ്ഥാനങ്ങളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ നിരവധി തവണ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ബലാക്കോട്ടിൽ മറ്റൊരു രാജ്യത്തിന്റെ മണ്ണിൽ കയറി ബോംബ് വർഷിച്ചിട്ടും ഇന്ത്യയുടെ ഭാഗത്ത് അമേരിക്ക നിലകൊണ്ടത് ഈ തെളിവുകൾ കാരണമാണ്.

ഇത് കൂടാതെ ചൈനയുമായി ഊഷ്മള ബന്ധം പാക് സർക്കാർ കാത്തുസൂക്ഷിക്കുന്നതും ട്രംപ് ഭരണകൂടത്തിന് അനിഷ്ടമുളവാക്കുന്ന സംഭവമാണ്.

അമേരിക്കയിൽ കാലുകുത്തിയപ്പോഴുള്ള അപമാനം ട്രംപുമായി സംസാരിക്കുമ്പോൾ മാറുമോ എന്ന ആകാംക്ഷയിലാണ് പാകിസ്ഥാനും, രാജ്യാന്തര മാദ്ധ്യമങ്ങളും ഉറ്റുനോക്കുന്നത്.അതേസമയം പാകിസ്ഥാൻ ഇമ്രാൻ ഖാൻ അമേരിക്കയിലെ വാഷിംഗ്ടണിൽ നടത്തിയ പ്രസംഗത്തിനിടെ പാകിസ്ഥാന്റെ അധീനതയിലുള്ള ബലൂചിസ്ഥാനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പ്രകടനം നടന്നു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്‍ പാകിസ്താനിലെത്തിയത്. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ, ഐഎസ്‌ഐ ഡയറക്ടര്‍ ഫായിസ് ഹമീദ്, പ്രധാനമന്ത്രിയുടെ വാണിജ്യ ഉപദേശകന്‍ അബ്ദുറസാഖ് ദാവൂദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (1 hour ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (2 hours ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (3 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (3 hours ago)

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...  (4 hours ago)

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (4 hours ago)

SNAKE എന്തൊരു അവസ്ഥ  (4 hours ago)

നടുക്കം മാറാതെ സഹപാഠി  (5 hours ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (5 hours ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (5 hours ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (5 hours ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (6 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (7 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (8 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (8 hours ago)

Malayali Vartha Recommends