നൂറു പിറന്നാളുകള്‍ തികച്ച്, യാത്രയായി

യുകെയിലെ സിഡ്‌നി ഡോയല്‍ തന്റെ പിറന്നാള്‍ ദിനത്തിനായി ആഹ്ലാദത്തോടെ കാത്തിരിക്കുകയായിരുന്നു. നൂറാമത്തെ തവണയാണ് തനിക്കുവേണ്ടി മറ്റുള്ളവര്‍ ഹാപ്പി ബര്‍ത്ത്‌ഡേ പാടാനൊരുങ്ങുന്നതെന്ന് ഓര്‍മ്മിച്ചപ്പോള്‍ സന്തോഷം അധികരിക്കുകയും ചെയ്തു.
യുകെയിലെ പ്ലീമത്തിലുള്ള ഒരു കെയര്‍ ഹോമിലാണ് വാര്‍ദ്ധക്യകാലം ചെലവിടുന്നതെങ്കിലും തന്റെ പേരക്കുട്ടികളുടെ 14 മക്കളുള്‍പ്പെടെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളേയുമൊക്കെ ചടങ്ങില്‍ സംബന്ധിക്കാന്‍ ക്ഷണിച്ചിരുന്നു.
1915 ജനുവരി 11 നു ജനിച്ച സിഡ്‌നി ഡോയല്‍ പതിനെട്ടാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നു. 13 വര്‍ഷത്തിനുശേഷം കോര്‍പ്പറല്‍ തലത്തിലെത്തിയതിനുശേഷം ടെറിറ്റോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ സേവനത്തിന് നാലു മെഡലുകള്‍ നേടിയിട്ടുള്ള സിഡ്‌നിയുടെ നൂറാം പിറന്നാളിന് എലിസബത്ത് രാജ്ഞി പ്രത്യേക ആശംസാകാര്‍ഡും അയച്ചിരുന്നു.
ക്ഷണിക്കപ്പെട്ടിരുന്നവരെല്ലാം അദ്ദേഹത്തിന്റെ കിടക്കയ്ക്കു ചുറ്റും കൂടി നിന്ന് ഹാപ്പി ബര്‍ത്ത്‌ഡേ പാടാന്‍ തയ്യാറെടുക്കുമ്പോഴേക്കും പെട്ടെന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച സിഡ്‌നി ഡോയല്‍ മരണത്തിലേയ്ക്ക് കടന്നു പോയി.
നൂറാമതു തവണ ആശംസാ ഗാനം പാടി കേള്‍ക്കാനോ രാജ്ഞിയുടെ ആശംസാകാര്‍ഡ് തുറന്നു വായിയ്ക്കാനോ ഒന്നും അവസരം കിട്ടിയില്ലെങ്കിലും ശാന്തനായാണ് സിഡ്‌നി ഈ ലോകം വിട്ടു പോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















