മെക്‌സിക്കോയില്‍ ബസിന് തീപിടിച്ച് 16 പേര്‍ മരിച്ചു

വടക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ബസിന് തീപിടിച്ച് 16 പേര്‍ മരിച്ചു. ടിജ്വാനയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിലേക്ക് പോകുകയായിരുന്ന ബസ് സിയുദാദ് ഒബ്രിയോണിലെത്തിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതിനു ശേഷം തീപിടിക്കുകയായിരുന്നെന്ന് സോനാര പ്രവിശ്യയുടെ സുരക്ഷ ചുമതല വഹിക്കുന്ന കാര്‍ലോസ് ജീസസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















