രണ്ട് കുഞ്ഞുങ്ങളുടെ മരണത്തിന് പിന്നില്‍ സ്വന്തം അമ്മ; കൊലപാതകത്തിന് തെളിവായത് ഇന്റെര്‍നെറ്റ് സെര്‍ച്ച്

രണ്ട് പെണ്‍മക്കളെ കൊന്ന സംഭവത്തില്‍ അമ്മയായ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 18 ദിവസത്തെ ഇടവേളയിലാണ് രണ്ട് കുട്ടികളെ ലൂയിസ് പോര്‍ട്ടന്‍ എന്ന യുവതി കൊലപ്പെടുത്തിയത്. മൂന്നു വയസ്സുള്ള ലെക്‌സി ഡ്രാപ്പര്‍, 17 മാസം പ്രായമായ സ്‌കാര്‍ലറ്റ് വാഗന്‍ എന്നിവരെയാണ് 23കാരിയായ യുവതി ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ ലൈംഗിക ജീവിതത്തിന് തടസമായതിനാണ് കൊല നടത്തിയതെന്ന് ലൂയിസ് പോര്‍ട്ടന്‍ സമ്മതിച്ചിട്ടുണ്ട്.
2018 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇംഗ്ലണ്ടിലെ വാര്‍വിക്ക്‌ഷെയറില്‍ റഗ്ബി നഗരത്തിലാണ് ഈ ദാരുണസംഭവം അരങ്ങേറുന്നത്. ജനുവരി 15നാണു മൂത്തമകള്‍ ലെക്‌സി കൊല്ലപ്പെട്ടത്. ഫെബ്രുവരി മൂന്നിന് രണ്ടാമത്തെ കുഞ്ഞിന്റെയും ജീവനെടുത്തു. കുഞ്ഞിന് വയ്യെന്ന് ലൂയിസ് ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ അവരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിവും കുഞ്ഞ് മരിച്ചിട്ടുണ്ടായിരുന്നു. രണ്ട് കുഞ്ഞുങ്ങളും ഒരേ രീതിയില്‍ കൊല്ലപ്പെട്ടത് ലൂയിസിനെതിരെയുള്ള അന്വേഷണത്തിന് കാരണമായി.
ശ്വാസം മുട്ടിച്ചാണു കൊല നടത്തിയതെന്നും ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ട് ഉദ്ധരിച്ചു പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പാര്‍ട്ട് ടൈം മോഡലായി ലൂയിസ് പ്രവര്‍ത്തിച്ചിരുന്നത്. പണത്തിന് വേണ്ടി ഫോട്ടോഗ്രാഫറുമായി സെക്‌സ് നടത്താറുണ്ടെന്നും ലൂയിസ് പോര്‍ട്ടന്‍ പറഞ്ഞു. ഓണ്‍ലൈനില്‍ പരിചയപ്പെടുന്നവര്‍ക്കു ചിത്രങ്ങളയച്ചും അവരുമായി കിടക്ക പങ്കിട്ടുമാണു ലൂയിസ് ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയത്. മൂത്ത കുഞ്ഞിന്റെ മരണത്തിന് ശേഷം ലൂയിസിനെതിരെ സംശയമുണ്ടായിരുന്നില്ല.
എന്നാല്‍ അതിന് ശേഷവും ലൂയിസ് സെക്‌സ് ചാറ്റിംഗില്‍ ഏര്‍പ്പെട്ടിരുന്നു. ആദ്യ കുഞ്ഞ് മരിച്ചതിന്റെ പിറ്റേന്ന് മീറ്റ് മീ എന്ന ഡേറ്റിങ് ആപ്പില്‍ ലൂയിസ് 41 സുഹൃത്തുക്കളുടെ അപേക്ഷയാണു ഒറ്റയടിക്കു സ്വീകരിച്ചത്. അന്നുരാത്രി തന്നെ ലിയോണ്‍ എന്നയാളുമായി ഡേറ്റ് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ലൂയിസിന്റെ ഇന്റര്‍നെറ്റ് തിരച്ചിലാണ് പൊലീസീന് തെളിവായത്. 'മൂക്കുംവായും ടേപ്പ് വച്ചൊട്ടിച്ചാല്‍ ശരിക്കും മരിക്കുമോ?', 'വെള്ളത്തില്‍ മുക്കിയാല്‍ ഒരാള്‍ക്ക് എത്രനേരം ബോധമുണ്ടാകും' എന്നൊക്കെയാണ് ലൂയിസ് തിരഞ്ഞത്. മാത്രമല്ല സിസിടിവി ദൃശ്യങ്ങളും ലൂയിസിനെതിരായുള്ള തെളിവായി കോടതി കണ്ടെത്തി.
https://www.facebook.com/Malayalivartha