മുംബൈ ആക്രമണ കേസിലെ പ്രതികളെ ശിക്ഷിക്കണമെന്ന് പാകിസ്ഥാനോട് ഒബാമ

ഭീകരതെയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പോരാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ഇന്ത്യാ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ ശിക്ഷിക്കണമെന്നും ഒബാമ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാനെ തീവ്രവാദികള്‍ തങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും ഒബാമ പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അമേരിക്ക മൃദുസമീപനം സ്വീകരിക്കില്ല. ഇക്കാര്യത്തില്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ചു തന്നെ പോരാടുമെന്നും അദ്ദേഹംപറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നല്ല ബന്ധം ഇരു രാജ്യങ്ങളുടെയും വികസനത്തിന് വഴിയൊരുക്കും. രണ്ട് തരത്തിലുള്ള ചരിത്രവും പാരമ്പര്യവുമുള്ള രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. എന്നാല്‍ അവരവരുടെ ശക്തിയെ പരസ്പരം മാനിച്ചു കൊണ്ട് തന്നെ മുന്നോട്ട് പോവാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയുന്നുണ്ട്. പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധമെന്നും ഒബാമ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















