ഈജിപ്ത്തില്‍ സംഘര്‍ഷം: 16 പേര്‍ കൊല്ലപ്പെട്ടു

ഈജിപ്ത്തില്‍ പ്രക്ഷോഭകരും സര്‍ക്കാര്‍ സേനയും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു. കെയ്‌റോയില്‍ സര്‍ക്കാറിനെതിരെ സമരം നടത്തിയിരുന്നു നേതാവ് കൊലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷൈമാ അല്‍ സമാഗ് എന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞ ശനിയാഴ്ച പോലീസുകാരുടെ വെടിയേറ്റ് മരിച്ചത്. ഇതെ തുടര്‍ന്ന് പോലീസ് ജാഗ്രത ശക്തമാക്കിയെങ്കിലും അക്രമം തടയുവാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha





















