പാക്കിസ്ഥാനില്‍ മണിക്കൂറുകളോളം വൈദ്യുതി നിലച്ചു

പാക്കിസ്ഥാന്‍ കടുത്ത ഊര്‍ജ പ്രതിസന്ധിയിലേക്ക്. പാക്കിസ്ഥാനില്‍ മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു. ഇതുമൂലം രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലായി. കടുത്ത ഊര്‍ജപ്രതിസന്ധി നേരിടുന്ന രാജ്യത്ത്, കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത്തരം നാലു സംഭവങ്ങളാണുണ്ടായത്. കാരണം വ്യക്തമല്ല.
ബലൂചിസ്ഥാന്‍ മേഖലയില്‍ കലാപകാരികള്‍ വൈദ്യുതിലൈന്‍ നശിപ്പിച്ചതാകാം കാരണമെന്നു ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് അധികാരികള്‍ നിഷേധിച്ചെങ്കിലും നേരത്തേ നസീറാബാദ് മേഖലയില്‍ തീവ്രവാദികള്‍ 220 കെവി ലൈന്‍ ആക്രമിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
രാജ്യത്ത് വൈദ്യുതി മേഖലയിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നു വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍, എത്രയും വേഗം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവിട്ടു. രാജ്യത്തൊട്ടാകെ തീവ്രവാദികള്‍ വ്യാപക അക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. പെഷവാറിലെ സ്‌കൂള്‍ ആക്രമണം ലോകമനസാക്ഷിയെത്തന്നെ ഞെട്ടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















