വിവാഹാഭ്യര്‍ത്ഥന നിരസിച്ച പതിനെട്ടുകാരിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പതിനെട്ടുകാരിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫെറോസ് ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. വസ്ത്ര വ്യാപാരിയായ സജീദ് ഖുറേഷിയാണ് അതിദാരുണമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കൊടുക്കണമെന്ന അയല്‍വാസിയായ സജീദിന്റെ ആവശ്യം പെണ്‍കുട്ടിയും മാതാവും സഹോദരനും നിരസിച്ചിരുന്നു. തിങ്കളാഴ്ച മദ്യപിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ അവളെ ആക്രമിക്കാന്‍ ശ്രമിച്ചു. സജീദിനെ പെണ്‍കുട്ടി ചെറുക്കാന്‍ ശ്രമിക്കുകയും സഹായത്തിനായി ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തു. കുപിതനായ സജീദ് അവളുടെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ വച്ചതിന് ശേഷം രക്ഷപെടുകയായിരുന്നു.
പെണ്‍കുട്ടിയെ അടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവളുടെ ശരീരത്തില്‍ 65 ശതമാനത്തോളം പൊള്ളലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീട് കറാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെ വച്ച് മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















