സൗഹൃദം വിവാഹത്തിലെത്തിയ സന്തോഷത്താല്‍ തുള്ളിച്ചാടവെ യുവതി മലമുകളില്‍ നിന്ന് വീണു മരിച്ചു

തന്റെ ദീര്‍ഘ കാല സുഹൃത്തും ഇബീസയിലെ ഒരു ഹോട്ടലിലെ വെയിറ്ററുമായ യുവാവിനെ കാണാനും ഇവിടെ ജോലി നോക്കാനുമായി രണ്ട് ദിവസം മുമ്പാണ് ബെല്‍ജിയം സ്വദേശിനിയായ ദിമിത്രിന ദിമിത്രോവ ഇബീസയിലെത്തിയത്. എന്തായാലും ബെല്‍ജിയത്തില്‍ നിന്നും ഇത്രദൂരം വന്നതല്ലേ, അവിടമൊക്കെയൊന്ന് ചുറ്റിനടന്നു കണ്ടിട്ടുവന്നാലോയെന്ന് സുഹൃത്ത് ചോദിച്ചപ്പോള്‍ അവള്‍ സന്തോഷത്തോടെ സമ്മതിച്ചു.
ചുറ്റിനടന്ന് ഇബീസയുടെ പടിഞ്ഞാറന്‍ തീരത്തുള്ള കാലതരീഡ മലമുകളില്‍ എത്തിയപ്പോള്‍ അവിടെ വച്ച് യുവാവ് തന്റെ പ്രണയം യുവതിയോട് പറയുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഇത് കേട്ട് ദിമിത്രിന സന്തോഷം കൊണ്ട് തുള്ളിച്ചാടവെ നിയന്ത്രണം നഷ്ടപ്പെട്ട് മലമുകളില്‍ നിന്നും അറുപത്തി അഞ്ച് അടി താഴേയ്ക്ക് വീണു.
വീഴ്ചയില്‍ യുവതിക്ക് ഹൃദയാഘാതവും ശരീരത്ത് പലഭാഗങ്ങളിലും മുറിവുകളും ഉണ്ടായി. വീഴ്ചയെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിക്ക് ഡോക്ടര്‍മാര്‍ എത്തുമ്പോഴും ജീവനുണ്ടായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും വിരാമമിട്ട് മിനിറ്റുകള്‍ക്കകം ദിമിത്രിന മരണത്തിന് കീഴടങ്ങുകയായിരുന്നു. അങ്ങനെ ദീര്‍ഘകാല സുഹൃത്ത് വിവാഹാഭ്യര്‍ത്ഥന നടത്തിയതിന്റെ ആഹ്ലാദം കണ്ണീരില്‍ കുതിര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















