നയാഗ്രാ ഫോള്‍സില്‍ കയറിയ ആദ്യ സാഹസികന്‍ \'ക്യാപ്റ്റന്‍ അഡ്വഞ്ചര്‍\'

എട്ടു മാസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍, നയാഗ്രാ ഫോള്‍സിന്റെ തണുത്തുറഞ്ഞ് ഐസായി മാറിയ ഭാഗത്ത് കയറിയ ആദ്യ സാഹസികനായി \'ക്യാപ്റ്റന്‍ അഡ്വഞ്ചര്‍\' എന്ന പേരില്‍ അറിയപ്പെടുന്ന വില്‍ഗാഡ്.
യുഎസ്-കാനഡ അതിര്‍ത്തിയില്‍ ഹോഴ്‌സ് ഷു എന്നറിയപ്പെടുന്ന നയാഗ്ര ഫോള്‍സില്‍ തണുത്തുറഞ്ഞ് തൂങ്ങിക്കിടക്കുന്ന കനത്ത ഐസ്‌കട്ടകളില്‍ ഏകദേശം 130 അടി ഉയരത്തിലേക്കാണു വില്‍ഗാഡ് അതിസാഹസികമായി കയറിപ്പറ്റിയത്. എഴുപതു മൈല്‍ വേഗത്തില്‍ 1,50,000 ടണ്‍ വെളളം താഴേക്കു കുത്തിയൊഴുകുന്നതിനു സമീപം പത്തടിയോളം കനത്തില്‍ തൂങ്ങിക്കിടന്നിരുന്ന ഐസില്‍ ഐസ്പിക്ക് ഉപയോഗിച്ചു കയറുന്നതിന് അദ്ദേഹത്തിന് ഒരു മണിക്കൂറേ വേണ്ടിവന്നുള്ളൂ.
ഐസ് ക്ലൈംബിംഗ് വേള്‍ഡ് കപ്പ് വിജയിയായ വില്‍ഗാഡ് നയാഗ്ര കീഴടക്കിയത് ആദ്യമായിരുന്നു. നയാഗ്ര ഫോള്‍സിന്റെ മുകള്‍ ഭാഗത്തെത്തിയതോടെ ഐസ്പിക്ക് ഉയര്‍ത്തിപ്പിടിച്ചു വിജയഭേരി മുഴക്കുന്നതിനും ഗാഡ് മറന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















