മെട്രോ ട്രെയിന്‍ കാറിലിടിച്ച ശേഷം പൊട്ടിത്തെറിച്ചു; ഏഴ് പേര്‍ കൊല്ലപ്പെട്ടു

മെട്രോ ട്രെയിന്‍ കാറിലിടിച്ചതിനുശേഷം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ന്യൂയോര്‍ക്കിലെ വാല്‍ഹല കൊമേഴ്‌സ് സ്ട്രീറ്റിനടുത്ത ക്രോസിംഗിലാണ് സംഭവം. വെഞ്ചസ്റ്റര്‍ കൌണ്ടിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ 12 ഓളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടി. നൂറു കണക്കിനാളുകളെ ഒഴിപ്പിച്ചു. സംഭവത്ത തുടര്‍ന്ന് ഹാര്‍ലെം ലൈനില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.
ക്രോസിംഗിലൂടെ കടന്നു പോവുന്നതിനിടെ മുന്‍ വശത്തെ ഗേറ്റ് അടയുകയും വണ്ടി മുന്നോട്ടേക്ക് തന്നെ എടുക്കന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പാഞ്ഞു വന്ന ട്രെയിന്‍ കാറിനെ ഇടിച്ച് 10 മീറ്റര്‍ ദൂരത്തേക്ക് കൊണ്ടുപോയി. കാറിലും ട്രെയിനിന്റെ മുന്‍വശത്തും ഇടിയെ തുടര്‍ന്ന് തീപിടിത്തമുണ്ടായി. തുടര്‍ന്ന് പൊട്ടിത്തെറിയുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















