വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് ഇന്ത്യ വീസ നിഷേധിച്ചു

ബംഗളൂരുവില്‍ നടക്കുന്ന ലത്തീന്‍ കത്തോലിക്ക സഭയുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് ഇന്ത്യ വീസ നിഷേധിച്ചു. ആര്‍ച്ച് ബിഷപ്പുമാരായ ആര്‍തര്‍ റോഷ്, പ്രൊട്ടാസെ റുഗംബ്‌വേ എന്നിവര്‍ക്കാണ് വീസ നിഷേധിച്ചത്. ഡിസംബറിലാണ് ഇവര്‍ വീസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ അവസാന നിമിഷം ഇവര്‍ക്ക് വീസ നിഷേധിക്കുകയായിരുന്നു. വീസ ലഭിക്കാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ലത്തീന്‍ കത്തോലിക്ക സഭയുടെ 27-ാമത് മഹാസമ്മേളനമാണ് ബംഗളൂരുവില്‍ നടക്കുന്നത്. 131 ലത്തീന്‍ രൂപതകളില്‍ നിന്നായി 183 ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















