സോണി പിക്ച്ചര്‍ സഹ ചെയര്‍മാന്‍ എമി പാസ്‌കല്‍ രാജിവച്ചു

സോണി പിക്ച്ചര്‍ കമ്പനിയില്‍ നിന്നും എമി പാസ്‌കല്‍ രാജിവച്ചു. സോണി മൂവിസ്റ്റുഡിയോയുടെ സഹ ചെയര്‍മാന്‍ സ്ഥാനമാണ് അവര്‍ രാജിവച്ചത്. തന്റെ സ്വകാര്യ ഇ-മെയില്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് അവര്‍ രാജിവച്ചത്. 2015 മെയില്‍ അവര്‍ പുതിയ കമ്പനി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ ഹാക്കറുമാരുടെ ആക്രമണത്തെ തുടര്‍ന്ന് ദ ഇന്റര്‍വ്യൂ എന്ന ചിത്രത്തിന്റെ റിലീസിംഗ് സോണിക്ക് മാറ്റേണ്ടി വന്നിരുന്നു. പാസ്‌കലിന് പുതിയ കമ്പനി തുടങ്ങുവാനുള്ള പണം നല്‍കുന്നതു സോണി തന്നെയാണ്. നാലു വര്‍ഷത്തേക്ക് പാസ്‌കലിന്റെ കമ്പനി നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ വിതരണം നടത്തുന്നതിലൂടെ സോണി മുതല്‍മുടക്കിയ പണം തിരികെ പിടിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















