ബോബി ജിന്‍ഡാലിനെ വെള്ളക്കാരനായി വരച്ച പെയിന്റിങ് വിവാദമായി

ലൂസിയാന ഗവര്‍ണര്‍ ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡാലിനെ വെള്ളക്കാരനായി വരച്ച പെയിന്റിങ് വിവാദമായിരിക്കുകയാണ്. ജിന്‍ഡാലിന്റെ യഥാര്‍ത്ഥ ശരീര നിറത്തിനു പകരം വെള്ളക്കാരുടെ നിറം നല്‍കിയ പെയിന്റിങ്ങാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 2008 മുതല്‍ ജിന്‍ഡാലിന്റെ ക്യാപിറ്റോള്‍ ഓഫീസില്‍ ഈ പെയിന്റിങ് തൂക്കിയിട്ടിരുന്നു. എന്നാല്‍ ജിന്‍ഡാലിന്റെ ഈ പെയിന്റിങ് ഈയിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഏറെ പ്രചരിച്ചത്.
ലൂസിയാനയിലെ ചിത്രകാരനായ ടോമി യോ ജൂനിയറാണ് വിവാദമായ ഈ ചിത്രം വരച്ചത്. ബ്ലോഗറായ ലാമര്‍ വൈറ്റ് ആണ് ഈ പെയിന്റിങ്ങിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ജിന്‍ഡാലിന്റെ ഔദ്യോഗിക ഛായാചിത്രമാണിതെന്ന വൈറ്റിന്റെ ട്വീറ്റാണ് വൈറലായത്. കൂടാതെ, ജിന്‍ഡാലിനെ വംശീയ ഇരയാക്കുകയാണെന്ന് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ്, കിലെ പ്ലോറ്റ്കിന്റെ ട്വിറ്റര്‍ പരാമര്‍ശം എത്തിയതോടെ വിവാദം കൂടുതല്‍ മുറുകി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























