കന്യകയായ പെണ്‍കുട്ടികളുടെ ലേലത്തിനും മനുഷ്യക്കടത്തിനും ഡാര്‍ക്ക് വെബ്!

ഡാര്‍ക്ക് വെബ് എന്നത്, ആളുകള്‍ക്ക് അജ്ഞാതരായി ഇരുന്നു കൊണ്ട് പരസ്പരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുവാനും മറ്റാരാലും നിരീക്ഷിയ്ക്കപ്പെടുന്നില്ല എന്ന ഉറപ്പോടെ കാര്യങ്ങള്‍ സംസാരിയ്ക്കുവാനും സാധിയ്ക്കുന്ന ഇന്റര്‍നെറ്റിലെ ഒരു സ്വകാര്യ ഇടമാണെന്നു പറയാം . ഈ സൗകര്യം ഉള്ളത് കൊണ്ട് ഡാര്‍ക്ക് വെബിനെ ധാരാളം ക്രിമിനലുകള്‍ നിയമവിരുദ്ധമായ ഡ്രഗുകള്‍ വില്‍ക്കുന്നതിനും ,രാസ പദാര്‍ത്ഥങ്ങള്‍ സപ്ലൈ ചെയ്യുന്നതിനും , കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വ്യവസായങ്ങള്‍ക്കും , രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നതിനുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഉപയോഗപ്പെടുത്തി വരുന്നു. ഡാര്‍ക്ക് നെറ്റിന്റെ ഏറ്റവും കുപ്രസിദ്ധമായ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ആയ സില്‍ക്ക് റോഡ് , 2013 -ല്‍ എഫ് ബി ഐ പൂട്ടിച്ചിരുന്നു. ഇതിന്റെ സ്ഥാപകനായ റോസ് ഉല്‍ ബ്രിഷ്ടിനെ വിവിധ നിയമ വിരുദ്ധ ഇടപാടുകള്‍ക്ക് ജീവപര്യന്തം തടവിലാക്കിയിരിയ്ക്കയാണ് .
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഡാര്‍ക്ക് വെബ് വഴി ഏറ്റവും കൂടുതല്‍ മനുഷ്യക്കടത്ത് നടക്കുന്നത്. കിഴക്കന്‍ യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു മനുഷ്യകടത്ത് കേന്ദ്രമായ ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ് ഇന്റര്‍പോള്‍ നിരീക്ഷണത്തിലാണിപ്പോള്‍. ഇത് ഡാര്‍ക്ക്-വെബില്‍ പ്രവര്‍ത്തിക്കുകയും ലൈംഗിക അടിമകളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വില്‍ക്കുകയും ചെയ്തിരുന്നു. ഡാര്‍ക്ക് വെബിലൂടെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
ഡാര്‍ക്ക്-വെബ് കന്യക ലേലങ്ങള്‍ പതിവായി നടത്തുന്നുണ്ട്. കന്യകയായ പെണ്‍കുട്ടികളെ വില്‍ക്കാനുണ്ടെന്ന പരസ്യങ്ങളില്‍ അവരുടെ പ്രായം, മുടിയുടെ നിറം, അളവുകള്‍ എന്നിവ ഉണ്ടാവും. 15 വയസുകാരി ലോറയുടെ ലേലത്തിന്റെ ഒരു വിചിത്രമായ പരസ്യം ഈയിടെ ഡാര്‍ക്ക് വെബ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പെണ്‍കുട്ടിക്ക് വിലയിട്ടിരുന്നത് 575,000 ഡോളര്‍ ആയിരുന്നു. 2016 ല്‍ യുകെയില്‍ ജനിച്ച 17 വയസ്സുള്ള ജെമ്മ എന്ന പെണ്‍കുട്ടിയുടെ ഓണ്‍ലൈന്‍ വില്‍പനയും ഡാര്‍ക്ക് വെബ് വഴി നടത്തിയിരുന്നു. ഡാര്‍ക്ക് വെബില്‍ ബ്രിട്ടിഷ് കൗരക്കാരികളുടെ തുടക്കവില 92,000 ഡോളറായിരുന്നു.
മാരകമായ രോഗങ്ങളുള്ളവരോ ഗര്‍ഭിണികളോ ചെറുപ്പക്കാരായ അമ്മമാരോ ആയ പെണ്‍കുട്ടികളെ വില്‍ക്കില്ല എന്നാണ് തട്ടിക്കൊണ്ടുപോകുന്നവര്‍ പരസ്യത്തിലൂടെ അവകാശപ്പെടുന്നത്. യൂറോപ്പിന് പുറത്തുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ഇരകളെ എത്തിക്കാന്‍ വന്‍ തുകയാണ് വാങ്ങുന്നത്.
https://www.facebook.com/Malayalivartha