ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നാല് അവാര്‍ഡുകള്‍ നേടി സാം സ്മിത്ത് ചടങ്ങില്‍ താരമായി

57-ാമത് ഗ്രാമി പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം ആരംഭിച്ചു. സാം സ്മിത്തിന് നാലു ഗ്രാമികളും ഫാരല്‍ വില്ല്യംസിനു മൂന്നു ഗ്രാമികളും ലഭിച്ചു. മാറ്റ് ഒട്ടും കുറയാതെ ഫാരല്‍ വില്യംസും ചടങ്ങില്‍ നിറഞ്ഞു നിന്നു. മൂന്ന് അവാര്‍ഡുകളാണ് ഫാരല്‍ വില്യംസിന് ലഭിച്ചത്. മികച്ച പോപ് സോളോ പെര്‍ഫോമന്‍സ് (ഹാപ്പി), മികച്ച അര്‍ബന്‍ ആല്‍ബം (ഗേള്‍), മികച്ച മ്യൂസിക് വിഡിയോ (ഹാപ്പി) എന്നീ വിഭാഗങ്ങളിലാണ് അവര്‍ഡുകള്‍ ലഭിച്ചത്.
അന്‍പത്തിയേഴാമത് ഗ്രാമി പുരസ്‌കാരജേതാക്കളില്‍ രണ്ട് ഇന്ത്യക്കാരും. റിക്കി കേജ്, നീല വാസ്‌വാനി എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍. ഇന്ത്യക്കാരനായ റിക്കി കേജിന്റെ വിന്‍ഡ്‌സ് ഓഫ് സംസാരയ്ക്ക് മികച്ച നവയുഗ ആല്‍ബത്തിനുള്ള അവാര്‍ഡും, നോബല്‍ സമ്മാന ജേതാവായ മലാല യൂസഫ് സായിയുടെ \' ഐ.ആം മലാല\' എന്ന പുസ്തകത്തിന്റെ ഓഡിയോ പതിപ്പിന് ശബ്ദം നല്‍കിയ നീല വാസ്‌വാനിക്ക് മികച്ച കുട്ടികളുടെ ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരവുമാണ് ലഭിച്ചത്.
നാല് അവാര്‍ഡുകള്‍ നേടി സാം സ്മിത്ത് 57-ാം ഗ്രാമി പുരസ്‌കാര ചടങ്ങിലെ താരമായി. ഈ വര്‍ഷത്തെ ആദ്യ ഗ്രാമി അവാര്‍ഡ് ഉള്‍പ്പെടെ നാല് അവാര്‍ഡുകളാണ് സാം സ്മിത് സ്വന്തമാക്കിയത്. മികച്ച അര്‍ബന്‍ കണ്ടംപററി ആല്‍ബം: ഫാരല്‍ വില്യംസ് (ഗേള്‍),മികച്ച റോക്ക് ആല്‍ബം: ബെക്ക് (മോര്‍ണിങ് ഫേസ്), മികച്ച ആര്‍ ആന്‍ഡ് ബി പെര്‍ഫോര്‍മന്‍സ്: ബിയോണ്‍സ്, ജെ സെഡ് (ഡ്രങ്ക് ഇന്‍ ലവ്), മികച്ച പോപ്പ് ഡ്യുയോ/ ഗ്രൂപ്പ് പെര്‍ഫോര്‍മന്‍സ്: എ ഗ്രേറ്റ് ബിഗ് വേള്‍ഡ് വിത് ക്രിസ്റ്റിന എഗ്യുലെറ (സേ സംതിങ്) എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍.
മറ്റ് പുരസ്‌കാരങ്ങള്‍:
മികച്ച പോപ്പ് ഡ്യുയോ/ ഗ്രൂപ്പ് പെര്‍ഫോര്‍മന്‍സ്: എ ഗ്രേറ്റ് ബിഗ് വേള്‍ഡ് വിത് ക്രിസ്റ്റിന എഗ്യുലെറ (സേ സംതിങ്)
മികച്ച ട്രഡീഷനല്‍ പോപ്പ് വോക്കല്‍ ആല്‍ബം: ടോണി ബെന്നെറ്റ്, ലേഡി ഗാഗ (ചീക്ക് ടു ചീക്ക്)
മികച്ച റോക്ക് പെര്‍മോര്‍മന്‍സ്: ജാക്ക് വൈറ്റ് (ലസാറെറ്റോ)
മികച്ച മെറ്റല്‍ പെര്‍ഫോര്‍മന്‍സ്: ടെനേഷ്യസ് ഡി (ദി ലാസ്റ്റ് ഇന്‍ ലൈന്‍)
മികച്ച റോക്ക് സോങ്: പരാമോര്‍ (ഏയ്ന്റ് ഇറ്റ് ഫണ്‍ - ഹെയ്‌ലി വില്യംസ്, ടെയ്‌ലര്‍ റോക്ക്)
മികച്ച ഓള്‍ട്ടര്‍നേറ്റീവ് റോക്ക് ആല്‍ബം: സെന്റ് വിന്‍സന്റ് (സെന്റ് വിന്‍സെന്റ്)
മികച്ച റാപ്പ് പെര്‍ഫോര്‍മന്‍സ്: കെന്‍ഡ്രിക്ക് ലാമര്‍ (ഐ)
മികച്ച റാപ്പ്/സങ് കൊളാബറേഷന്‍: റിയാന (ദ് മോസ്റ്റര്‍)
മികച്ച റാപ്പ് സോങ്: കെന്‍ഡ്രിക്ക് ലാമര്‍ (ഐ)
മികച്ച റാപ്പ് ആല്‍ബം: എമിനം (ദ് മാര്‍ഷല്‍ മാത്തേഴ്‌സ് എല്‍പി 2)
മികച്ച ട്രഡീഷനല്‍ ആര്‍ ആന്‍ഡ് ബി പെര്‍ഫോര്‍മന്‍സ്: ജീസസ് ചില്‍ഡ്രന്‍സ് (ലാലാ ഹതാവേ, മാല്‍കൊം ജമല്‍ വാര്‍ണര്‍)
മികച്ച ആര്‍ ആന്‍ഡ് ബി ആല്‍ബം: ടോണി ബ്രാക്‌സ്ടണ്‍ ആന്‍ഡ് ബേബിഫേസ് (ലവ്, മാര്യേജ്, ഡിവേഴ്‌സ്)
മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം: ക്രിസ് തിലെ ആന്‍ഡ് എഡ്ഗര്‍ മേയെര്‍ (ബാസ് ആന്‍ഡ് മാന്‍ഡൊലിന്‍)
മികച്ച ഡാന്‍സ് / ഇലക്‌ട്രോണിക് ആല്‍ബം: അഫെക്‌സ് ട്വിന്‍ (സൈറോ)
മികച്ച ഡാന്‍സ് റെക്കോര്‍ഡിങ്: ജെസ്സ് ഗ്ലൈന്‍ (ക്ലീന്‍ ബാന്‍ഡിറ്റ് - റാതര്‍ ബി)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























