അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്; ഒരാള്‍ക്ക് പരിക്കേറ്റു

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി രാജ്യാന്തര അതിര്‍ത്തിയിലെ എട്ട് സൈനിക ഔട്ട് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പുലര്‍ച്ചെ ഒരു മണിവരെ വെടിവയ്പ്പു നടന്നു.
ജമ്മുവിലെ ആര്‍.എസ്.പുര സെക്ടറില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്.
ചെറിയ ആയുധങ്ങളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഇതുവരെ മൂന്നു വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടായത്. സാംബ, അര്‍നിയ, ആര്‍.എസ്. പുര എന്നീ ഔട്ട് പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























