ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സംഘര്‍ഷം: 22 പേര്‍ കൊല്ലപ്പെട്ടു

ഈജിപ്തിലെ കയ്‌റോയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ആരാധകരും പൊലീസുമായുണ്ടായ സംഘര്‍ഷത്തിനിടെ 22 പേര്‍ കൊല്ലപ്പെട്ടു. സമലേക് ഫുട്‌ബോള്‍ ടീമിന്റെ ആരാധകര്‍ ടിക്കറ്റില്ലാതെ മല്‍സരം കാണാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ആരാധകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേരും മരിച്ചതെന്നാണ് പ്രാഥമികവിവരം. വീണുപോയവര്‍ക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ വന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























