അഫ്ഗാനിലെ ഐസിസ് കമാന്‍ഡര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അഫ്ഗാനിലെ ഐസിസ് കമാന്‍ഡര്‍ മുല്ല അബ്ദുള്‍ റൗഫ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. താലിബാന്‍ കമാന്‍ഡറായിരുന്ന റൗഫ് ഈയിടെയാണ് സംഘടനയുമായി തെറ്റിപ്പിരിഞ്ഞ് ഐസിസില്‍ ചേര്‍ന്നത്. വടക്കന്‍ ഗോത്രമേഖലയായ ഹെല്‍മന്‍ഡില്‍ വച്ചാണു റൗഫ് കൊല്ലപ്പെട്ടത്. റൗഫും മറ്റ് അഞ്ചുപേരും സഞ്ചരിച്ചിരുന്ന കാര്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു. റൗഫിന്റെ മരണം അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























