കാമറൂണില്‍ 20 ബസ് യാത്രക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി

കാമറൂണില്‍ നിന്നും ബോക്കോ ഹറാം തീവ്രവാദികള്‍ 20 ബസ് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി. നൈജീരിയയും കാമറൂണും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മേഖലയായ കോസായില്‍ വച്ചാണ് ബസ് ഭീകരര്‍ തട്ടിയെടുത്തത്. ബസിനുള്ളില്‍ ഉണ്ടായിരുന്നവര്‍ എല്ലാം സാധാരണക്കാരായ കച്ചവടക്കാരും മറ്റു പണികള്‍ ചെയ്തു ജീവിക്കുന്നവരുമാണ്. ബസില്‍ 30 ആളുകളില്‍ അധികം ഉണ്ടെന്നാണു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നൈജീരിയന്‍ തീവ്രവാദ സംഘടനയായ ബോക്കോ ഹറാം അയല്‍രാജ്യങ്ങളായ കാമറൂണ്‍ ഉള്‍പ്പെടെയുള്ള സമീപ രാജ്യങ്ങളിലേക്കു തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപിക്കുകയാണ്. അടുത്തിടെ ബോക്കോ ഹറാമിനെതിരേയുള്ള ആക്രമണം നൈജീരിയയുമായി അതിര്‍ത്തി പങ്കിടുന്ന കാമറൂണും നൈജറും പോലെയുള്ള രാജ്യങ്ങള്‍ ശക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























