ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര... ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര... ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തുഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ മൂന്നാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9:30 ടെസ്റ്റ് മല്‍സരം ആരംഭിക്കും. റാഞ്ചി ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്.
ഷഹബാസ് നദീം ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്ബര സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് കാണാന്‍ കഴിഞ്ഞത്. രണ്ട് ടെസ്റ്റ് മല്‍സരങ്ങളും ജയിച്ചതോടെ ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമതെത്തി.
"
https://www.facebook.com/Malayalivartha