ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ 20,000 ലേറെ വിദേശികള്‍ പ്രവര്‍ത്തിക്കുന്നെന്ന് യു.എസ് ഇന്റലിജന്‍സ്

സിറിയന്‍ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ 20,000 ലേറെ വിദേശികള്‍ \' സന്നദ്ധപ്രവര്‍ത്തകരായി\' പോരാടുന്നതായി റിപ്പോര്‍ട്ട്. യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 90 ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഐ.എസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും 3,400 പേരും യു.എസില്‍ നിന്നും 150 പേരും ഐ.എസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍.സി.ടിസി) വെളിപ്പെടുത്തി. ഇത് ഏകദേശ കണക്കുമാത്രമാണെന്നും എന്‍.സി.ടി.സി പറയുന്നു.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാഖ്,യെമന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരസംഘടനകളിലേക്ക് വിദേശികള്‍ ചേര്‍ന്നിരുന്നതിനേക്കാള്‍ വളരെ കൂടിയ നിരക്കിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























