കാറ്റലോണിയന്‍ പ്രക്ഷോഭം ആക്രമാസക്തം.... 200ഓളം പോലീസുകാര്‍ക്കും നിരവധി പര്ക്ഷോഭകാരികള്ക്കും പരിക്കേറ്റു
സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന കാറ്റലോണിയന്‍ പ്രക്ഷോഭം ആക്രമാസക്തമായി. അക്രമസംഭവങ്ങളില്‍ 207 പൊലീസുകാര്‍ക്കും 37 പ്രക്ഷോഭകാരികള്‍ക്കും പരിക്കേറ്റു. ഏകദേശം അഞ്ച് ലക്ഷം പേര് പങ്കെടുത്ത റാലിയാണ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്നത്. സ്പാനിഷ് നാഷണല്‍ പൊലീസ് ആസ്ഥാനത്തിന് സമീപമാണ് പ്രക്ഷോഭകാരികള്‍ തടിച്ചുകൂടിയത്.
തുടര്‍ന്ന് തെരുവുകള്‍ കീഴടക്കിയ പ്രക്ഷോഭകാരികള്‍ പൊലീസ് വാഹനവും ന്യൂസ്പേപ്പര്‍ കിയോസ്കും കത്തിച്ചു. ഇവരെ പിരിച്ച് വിടാന്‍ റബ്ബര്‍ ബുള്ളറ്റുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന് 57 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തെങ്കിലും പ്രക്ഷോഭം കൂടുതല്‍ ശക്തമായതോടെ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റദ്ദാക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha