കടയിൽ ആയുധ ധാരികളായ കള്ളന്മാർ; ഭീഷണിപ്പെടുത്തി മോഷ്ടിച്ചത് 240 ഡോളർ; ഭയന്ന് വിറച്ച സ്ത്രീ കയ്യിലുള്ളത് മുഴുവൻ കൊടുക്കാമെന്ന് പറഞ്ഞു; പിന്നെ നടന്നത് കണ്ട് ലോകം മുഴുവൻ ഞെട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വൈറലായി കള്ളനും
കടയിലേക്ക് ഇരച്ച് കയറി വന്ന കള്ളന്മാർ. സാധനങ്ങള്‍ വാങ്ങാനെത്തിയ പ്രായമായ ഒരു സ്ത്രീയും കടയിലെ ജീവനക്കാരനും മാത്രമുണ്ട്. ആയുധധാരകിളായ ഇവർ കടയിലേക്ക് പ്രവേശിച്ചയുടൻ തന്നെ ജീവനക്കാരനെ ഭീഷണിപ്പെടുത്തി കടയിലുള്ള പണവും മറ്റു ചില വസ്തുക്കളും മോഷ്ടിച്ചു. എന്നാൽ ഇത് കണ്ട് പേടിച്ച സ്ത്രീ തന്റെ കയ്യിലെ പണം നല്‍കാമെന്ന് പറഞ്ഞു. അപ്പോഴായിരുന്നു കള്ളന്മാർ വെറും കള്ളന്മാർ അല്ല എന്ന് മനസ്സിലായത്. സ്ത്രീയുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് കള്ളന്, ഇവരുടെ നെറുകില്‍ ചുംബിക്കുകയും പണം വേണ്ടെന്നു പറയുകയും ചെയ്തു.' ഇല്ല മാഡം. മിണ്ടാതിരിക്കൂ. നിങ്ങളുടെ പണം ഞങ്ങള്‍ക്കു വേണ്ട' എന്നാണ് കള്ളന്മാരിലൊരാള് സ്ത്രീയോടു പറഞ്ഞതെന്നും കടയുടമ സാമുവല്‍ പറഞ്ഞു.
കടയിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തു. 240 ഡോളറാണ് നഷ്ടപ്പെട്ടതെന്ന് കടയുടമ സാമുല്‍ പൊലീസിനോടു പറഞ്ഞു. ബ്രസീലിലെ അമരാന്റെ സിറ്റിയിലാണ് സംഭവം നടന്നത്.മോഷണസ്ഥലത്ത് കണ്ട പ്രായമായ സ്ത്രീയെ ചുംബിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന ഈ കള്ളനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശത്തുള്ള ചിലരിലേക്കാണ് അന്വേഷണം നീളുന്നു.
https://www.facebook.com/Malayalivartha