ഫ്രൈബുര്‍ഗ് ടീം ആരാധകര്‍ സഞ്ചരിച്ചിരുന്ന സ്പെഷ്യല്‍ ട്രെയിനിന് തീപിടിച്ചു... മൂന്നു പേര്‍ക്ക് പരിക്ക്, ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ല
ബുണ്ടസ് ലീഗയില്‍ യൂണിയന് ബെര്‍ലിന്‍ എതിരെയുള്ള മത്സരം കഴിഞ്ഞ് മടങ്ങവേ ഫ്രൈബുര്‍ഗ് ടീം ആരാധകര്‍ സഞ്ചരിച്ചിരുന്ന സ്പെഷ്യല്‍ ട്രെയിനിന് തീപിടിച്ചു. തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബെര്‍ലിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിനു തൊട്ടു മുമ്പായിരുന്നു തീപിടിത്തം. സാങ്കേതിക തകരായിരുന്നു കാരണമെന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ല. തീപിടിത്തത്തില്‍ ട്രെയിനിലെ നാലു ബോഗികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
രക്ഷപ്പെടുത്തിയ യാത്രക്കാരെ മറ്റൊരു സ്പെഷ്യല്‍ ട്രെയിനില്‍ യാത്രയാക്കി.തലസ്ഥാന നഗരമായ ബെര്‍ലിനില്‍ നിന്ന് 810 കിലോമീറ്റര്‍ അകലെയാണ് ഫ്രാന്‍സ് സ്വിറ്റ്സര്‍ലന്‍ഡ് അതൃത്തിയിലുള്ള ഫ്രൈബുര്‍ഗ്.
https://www.facebook.com/Malayalivartha