ഇന്ത്യൻ ആക്രമണത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ
ഇന്ന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയിൽ പാകിസ്ഥാൻ പ്രതിഷേധമറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. ഡെപ്യൂട്ടി ഹൈ കമ്മീഷണറെ പാക് വിദേശ കാര്യ മന്ത്രാലയം വിളിച്ച് വരുത്തി. ആക്രമണത്തിൽ അതൃപ്തി അറിയിക്കാനായിരുന്നു അദ്ദേഹത്തെ വിളിച്ച് വരുത്തിയത്. ഇങ്ങനെയൊരു പ്രത്യാക്രമണം പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നില്ലായിരിക്കണം.
വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതിന് ശക്തമായി ഇന്ത്യ തിരിച്ചടി നൽകിയിരുന്നു. തിർത്തിയ്ക്കപ്പുറം പ്രവർത്തിക്കുന്ന തീവ്രവാദക്യാമ്പുകളിലേക്ക് ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തുകയുണ്ടായി. ആക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് വിവരം വന്നിരുന്നു. ഈ കാര്യത്തിലാണ് പാകിസ്ഥാൻ ഇപ്പോൾ അതൃപ്തി അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha