മഞ്ഞുപാളിയില്‍ നില്‍ക്കരുതെന്ന് വിനോദസഞ്ചാരികള്‍ക്കായുള്ള മുന്നറിയിപ്പ് അവഗണിച്ചു; പിന്നെ സംഭവിച്ചത് എന്തെന്ന് കാണൂ...
വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്നിടങ്ങളില്‍ എന്തെങ്കിലും അപകടസാദ്ധ്യത ഉണ്ടെങ്കില്‍ അവിടെ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാറുണ്ട്. എന്നാല്‍ ചില അതിസാഹസികന്മാര്‍ ഇവ അവഗണിക്കുന്നതിലൂടെ വന്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. അത്തരമൊരു കാഴ്ചയാണ് ഐസ്ലാന്ഡില് നിന്നും വരുന്നത്.
ഐസ്ലാന്‍ഡിലെ ജക്കുസര്ലോണ് തടാകത്തിന്റെ കരയില്‍ എത്തിയതാണ് വിനോദസഞ്ചാരികളുടെ ഗ്രൂപ്പ്. തടാകത്തിലെ ജലം ഉറഞ്ഞു തണുത്ത് മഞ്ഞുപാളികളായി കിടക്കുകയായിരുന്നു. ആ സ്ഥിതിയില്‍ ആ മഞ്ഞുപാളികളിലൂടെ നടക്കരുതെന്ന് നിരവധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവിടെ ഉണ്ടായിരുന്നു.
ഈ മുന്നറിയിപ്പ് ബോര്‍ഡ് അവഗണിച്ചുകൊണ്ട് സാഹസികനായ ഒരു വിനോദസഞ്ചാരി തടാകത്തിലെ മഞ്ഞുപാളിയില്‍ കയറി നിന്നു.
മഞ്ഞുപാളി പതിയെ ഇയാളെയും കൊണ്ട് നീങ്ങാന്‍ തുടങ്ങി. പെട്ടന്ന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എങ്ങനെയെക്കൊയോ ബാലന്‍സ് നഷ്ടപ്പെടാതെ അയാള്‍ മഞ്ഞുപാളിയില്‍ പിടിച്ചു നിന്നു. പാളി തടാകമധ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മനസിലാക്കിയ യുവാവിന് താന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ വ്യാപ്തി ഊഹിക്കാന്‍ കഴിഞ്ഞു.
അതോടെ തണുത്തുറഞ്ഞ് മൈനസ് ഡിഗ്രിയിലുള്ള വെള്ളമാണതെന്ന കാര്യം അവഗണിച്ചുകൊണ്ട് വെള്ളത്തിലേക്ക് എടുത്തുചാടി നീന്തി രക്ഷപെടുകയായിരുന്നു. മഞ്ഞുപാളി ഇയാളെയും വഹിച്ചുകൊണ്ട് കരയില്‍ നിന്നും അകലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha