Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഭീകരതയ്ക്ക് ചുട്ട മറുപടി; ഭീകരാക്രമണത്തിലൂടെ ഒട്ടേറെ നിരപരാധികളെ കൊന്നൊടുക്കിയ ഭീകരസംഘടന ഐഎസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വകവരുത്തിയ ഓപ്പറേഷനു യുഎസ് നല്‍കിയ പേര് കായ്ല മുള്ളര്‍

28 OCTOBER 2019 05:08 PM IST
മലയാളി വാര്‍ത്ത

ബിന്‍ ലാദനെതിരായ ഓപ്പറേഷന്‍ ജെറോനിമോ. ഇപ്പോഴിതാ കെ9 . ബഗ്ദാദി ഓപ്പറേഷന് യുഎസ് നല്‍കിയ പേരാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഭീകരാക്രമണത്തിലൂടെ ഒട്ടേറെ നിരപരാധികളെ കൊന്നൊടുക്കിയ ഭീകരസംഘടന ഐഎസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വകവരുത്തിയ ഓപ്പറേഷനു യുഎസ് നല്‍കിയ പേരാണ് കായ്ല മുള്ളര്‍. ഐഎസ് ബന്ദികളായിരിക്കെ കൊല ചെയ്യപ്പെട്ട യുഎസ് പൗരയായ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ സ്മരണയിലാണു സൈനിക നടപടിക്ക് ഈ പേര് നല്‍കിയതെന്നു യുഎസ് വ്യക്തമാക്കി.

സിറിയയില്‍ സൈനിക നടപടിക്കൊടുവില്‍, ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു ലോകത്തോടു വെളിപ്പെടുത്തിയത്. ഞാന്‍ സഹനത്തിലാണു ദൈവത്തെ കണ്ടെത്തുന്നത് എന്നു പറഞ്ഞിരുന്ന കായ്ല മുള്ളറെ ഐഎസുകാര്‍ ബന്ധിയാക്കുമ്പോള്‍ പ്രായം 26 വയസ്സ്. തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ സേവനം ചെയ്യാനായി 2013 ഓഗസ്റ്റില്‍ കായ്ല എത്തിയപ്പോഴാണു ആലെപ്പോയില്‍ ബന്ധിയാക്കപ്പെട്ടത്. 2013 ഓഗസ്റ്റില്‍ ബന്ധിയാക്കപ്പെട്ട കായ്ലയെ രക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. ബഗ്ദാദി ഉള്‍പ്പെടെയുള്ള ഐഎസ് നേതാക്കളുടെ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും കായ്ല വിധേയമായെന്നാണു റിപ്പോര്‍ട്ടുകള്‍. 2015 ഫെബ്രുവരിയില്‍ കായ്ല കൊല്ലപ്പെട്ടു എന്നറിയിച്ചു തകര്‍ന്ന ഒരു കെട്ടിടത്തിന്റെ ഫോട്ടോ ഐഎസ് പുറത്തുവിട്ടു. കായ്‌ലയ്ക്ക് എന്താണു സംഭവിച്ചത് എന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കു കൃത്യമായ ഉത്തരം ഇനി കിട്ടുമെന്നാണു പ്രതീക്ഷ.

യുഎസ് സൈനിക നടപടിക്കൊടുവില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ലോകത്തോടു പങ്കുവച്ചപ്പോള്‍, ട്രംപ് പ്രശംസിച്ചവരുടെ കൂട്ടത്തില്‍ ഒരു നായയുമുണ്ട്. യുഎസ് സൈന്യത്തിന്റെ ഭാഗമായ കഴിവും സൗന്ദര്യവുമുള്ള നായയ്ക്കു പരുക്കേറ്റെന്നാണു മാധ്യമപ്രവര്‍ത്തകരോടു ട്രംപ് പറഞ്ഞത്. കെ9 എന്നാണ് അവനെ സൈനികര്‍ വിളിക്കുന്നത്. നായ എന്നുതന്നെ വിളിക്കാനാണു ഞാനിഷ്ടപ്പെടുന്നത്. അവനു ചെറിയ പരുക്കുപറ്റിയെങ്കിലും സാരമുള്ളതല്ലെന്നും അഭിമാനത്തോടെ ട്രംപ് കൂട്ടിച്ചേര്‍ത്തു. ലാദനെ വകവരുത്തിയ ഓപ്പറേഷനിലും യുഎസ് നേവി സീലിനൊപ്പം കെയ്‌റോ എന്ന നായയുണ്ടായിരുന്നു. ബഗ്ദാദി ഓപ്പറേഷന് ഉപയോഗിച്ച നായയുടെ കൂടുതല്‍ വിവരങ്ങള്‍ യുഎസ് പുറത്തുവിട്ടിട്ടില്ല. ജര്‍മന്‍ ഷെപ്പേഡ്, ബെല്‍ജിയന്‍ മലിനോസ് എന്നീ ബ്രീഡുകളില്‍ പെട്ട നായകളാകും സൈന്യം ഉപയോഗിച്ചിരിക്കുകയെന്നു മുന്‍ നാവികനും യുഎസ് വാര്‍ ഡോഗ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ റോണ്‍ എയിലോ അഭിപ്രായപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (4 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (6 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (7 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (7 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (8 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (9 hours ago)

Malayali Vartha Recommends